
ദില്ലി: താജ്മഹലിന് സമീപം യമുനാ തീരത്ത് ജലാഭിഷേകം നടത്തിയ അഖില ഭാരതീയ ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി. ശിവരാത്രിയോട് അനുബന്ധിച്ച് ചടങ്ങിന് നേതൃത്വം നൽകിയ പ്രാദേശിക നേതാവ് പവൻ ബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. താജ്മഹൽ സ്ഥിതി ചെയ്യുന്ന സ്ഥലം മുമ്പ് ശിവക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ടായിരുന്നു ജലാഭിഷേകം നടത്തിയത്.
ജലാഭിഷേകം നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. പവൻ ബാബയെ അറസ്റ്റ് ചെയ്ത പൊലീസ് ആൾ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ വിടുകയായിരുന്നു. ഞങ്ങൾ സമാധാനപരമായാണ് ചടങ്ങുകൾ നടത്തിയത്. അത് ഞങ്ങളുടെ അവകാശമാണ്. ചരിത്രപരമായ അനീതിക്കെതിരെ ഞങ്ങൾ പോരാട്ടം തുടരുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് സഞ്ജയ് ദത്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ രാജി; കാരണം വ്യക്തമാക്കാതെ സർക്കാർ; പുതിയ നിയമനത്തെ കുറിച്ച് ആലോചന
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam