
ചെന്നൈ: രണ്ടാം വിവാഹ വാര്‍ഷികാഘോഷം വേറിട്ടതാക്കാനുള്ള ദമ്പതികളുടെ തീരുമാനം വീട്ടുകാരെ കണ്ണീരിലാക്കി. കടലില്‍ ഇറങ്ങി മോതിരം മാറാനാണ് ദമ്പതികൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ, കടലിലെ തിരയിൽപ്പെട്ട് യുവതി മരിക്കുകയായിരുന്നു.
ചെന്നൈയിലെ പാലാവരം ബീച്ചില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വെല്ലൂര്‍ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് മരിച്ചത്. തിര ആഞ്ഞടിച്ചതോടെ കരയിലേക്ക് ഓടിക്കയറിയതിനാല്‍ ഭര്‍ത്താവ് വിഗ്നേഷ് രക്ഷപ്പെട്ടു. എന്നാൽ, തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
Read Also: പൊന്നാനിയില്‍ നിന്നും കാണാതായ മൂന്ന് മത്സ്യതൊഴിലാളികളെ കണ്ടെത്തി
തിരയടിക്കുന്നതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് സംഘത്തിന് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍, വെള്ളത്തില്‍ നിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താനായി ദമ്പതികള്‍ പൊലീസിന്റെ വാക്ക് മറികടന്ന് കടലില്‍ ഇറങ്ങുകയായിരുന്നു. ദമ്പതിമാര്‍ക്ക് ഒരു വയസ്സുള്ള കുട്ടിയുണ്ട്. വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ നഴ്‌സായിരുന്നു വേണി.
Read More: കിലോക്കണക്കിന് കൊക്കെയ്ന്‍ വന്നടിയുന്ന തീരം; സന്ദര്‍ശകരെ വിലക്കി ഉദ്യോഗസ്ഥര്‍
ജെറ്റ് സ്കീയിങിനിടെ അപകടം; യുഎഇയില്‍ യുവ ഡോക്ടര്‍ മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam