മലപ്പുറം: പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളെ കൊച്ചിയ്ക്ക് അടുത്ത് കടലിൽ കണ്ടെത്തി. മൂന്ന് പേരെയും ഈ പ്രദേശത്ത് മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ തന്നെയാണ് കൊച്ചിയിൽ കടലിൽ കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ മൂന്നു പേരും കൊച്ചി തുറമുഖത്ത് സുരക്ഷിതരായി എത്തിച്ചേർന്നിട്ടുണ്ട്. അവശരായതിനാൽ മൂന്നു പേരെയും പറവൂർ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊന്നാനി സ്വദേശികളായ മുജീബ്, സുള്‍ഫീക്കർ, ബാവ എന്നിവരെയാണ് കാണാതായിരുന്നത്. കഴിഞ്ഞ വെളളിയാഴ്ച കടലിൽ പോയ മൂന്നു പേരും അഞ്ച് ദിവസങ്ങളായി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് തോണി കൊച്ചി ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികൾ പറഞ്ഞത്.

Read more at: പൊന്നാനിയിൽ മൂന്ന് മത്സ്യത്തൊഴിലാളികളെ കടലില്‍ കാണാതായി