
മംഗളൂരു: കൊവിഡ് ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ച് ക്ഷേത്രപരിസരത്ത് വിവാഹചടങ്ങ് സംഘിപ്പിച്ചവര്‍ക്കെതിരെ നടപടിയുമായി മംഗളൂരു പൊലീസ്. ശ്രീ മംഗളദേവി ക്ഷേത്ര പരിസരത്താണ് കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം നടന്നത്. മംഗളൂരു പൊലീസും മംഗളൂരു സിറ്റി കോർപ്പറേഷൻ അധികൃതരും നടത്തിയ പരിശോധനക്കിടെയാണ് ലംഘനം കണ്ടെത്തിയത്.
കൊവിഡ് വ്യാപനം മൂലം മംഗളൂരുവില്‍ പൊതു സ്ഥലങ്ങളില്‍ വിവാഹ ചടങ്ങുകള്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കെയാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്‍റെ ഓഡിറ്റോറിയത്തില്‍ നാല് വിവാഹ ചടങ്ങുകള്‍ ഒരു ദിവസം നടന്നത്. ജില്ലാഭരണകൂടത്തിന്‍റെ അനുമതിയില്ലാതെ നടന്ന ചടങ്ങ് അധികൃരെത്തി തടയുകയായിരുന്നു. വിവാഹ ചടങ്ങ് നടത്തിയവര്‍ക്കെതിരെ കർണാടക പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam