
ദില്ലി: ഉന്നത വിദ്യാഭ്യാസവും ജോലി പരിചയവുമുള്ള ഭാര്യ ഭർത്താവിൽ നിന്നുള്ള ജീവനാംശം മാത്രം പ്രതീക്ഷിച്ച് ജീവിക്കരുതെന്ന് കോടതി. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധരി സിംഗിന്റേതാണ് നിരീക്ഷണം. വിവാഹ മോചനക്കേസ് സംബന്ധിയായി ഭർത്താവ് നൽകാനുള്ള ഇടക്കാല നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനെ കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ നിർണായക നിരീക്ഷണം. യുവതിയുടെ പരാതി കോടതി തള്ളി.
2019ൽ വിവാഹിതരായ ദമ്പതികൾ വിവാഹ ശേഷം സിംഗപ്പൂരിലായിരുന്നു താമസിച്ചത്. പിന്നീട് 2021ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പരാതിക്കാരി ഭർത്താവിന്റെ ക്രൂരതയും ഭർതൃ വീട്ടുകാരുടെ ക്രൂരതയും ആരോപിച്ച് കോടതിയെ സമീപിച്ചത്. ഒരുമിച്ച് താമസിച്ച സമയത്ത് തന്റെ വിസ ഭാര്യയെന്ന നിലയിലെ തന്റെ വിസ ഭർത്താവ് റദ്ദാക്കിയത് വിദേശ രാജ്യത്ത് താൻ ഒറ്റപ്പെട്ട് പോവാൻ കാരണമായെന്നും യുവതി കോടതിയിൽ ആരോപിച്ചിരുന്നത്. യുവതിയുടെ സ്വത്തും സമ്പാദ്യവും ഭർത്താവ് കൈക്കലാക്കിയതിനാൽ കയ്യിലുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ വിറ്റാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ബന്ധുവീട്ടിലാണ് താമസമെന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.
2006ൽ ബിരുദാനന്തര ബിരുദം നേടിയ യുവതി 2005 മുതൽ 2007 വരെ ദുബായിൽ ജോലി ചെയ്തിരുന്നുവെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ എത്തിയിരുന്നില്ലെന്നും യുവതി കോടതിയിൽ വിശദമാക്കി. വിവാഹത്തിന് ഏറെക്കാലം മുൻപ് തന്നെ യുവതി ജോലി ചെയ്യാതിരുന്നതായി കുടുംബ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിന് കോടതിയിൽ എതിർത്തത്. 325000 രൂപയാണ് യുവതി മാസം തോറും ഭർത്താവിൽ നിന്ന് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. യുവതി സാമ്പത്തിക ഭദ്രത കൈവരിക്കാൻ ശേഷിയുള്ള വ്യക്തിയാണ് യുവതിയെന്നാണ് കോടതിയും നിരീക്ഷിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam