ഫാമിലിക്കൊപ്പം ഐപിഎൽ കാണാൻ പോയി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നഷ്ടം ഐ ഫോൺ 14; തിക്കിലും തിരക്കിലും മോഷണം

Published : Apr 21, 2025, 05:34 AM IST
ഫാമിലിക്കൊപ്പം ഐപിഎൽ കാണാൻ പോയി, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് നഷ്ടം ഐ ഫോൺ 14; തിക്കിലും തിരക്കിലും മോഷണം

Synopsis

വാങ്കഡെയില്‍ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് ജഡ്ജും കുടുംബവും പോയത്.

മുംബൈ: ഐപിഎൽ മത്സരത്തിനിടെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ ഫോണ്‍ മോഷണം പോയി. വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ജഡ്ജിന്‍റെ ഐ ഫോണ്‍ ആണ് നഷ്ടമായതെന്ന് പൊലീസ് അറിയിച്ചു. വാങ്കഡെയില്‍ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനാണ് ജഡ്ജും കുടുംബവും പോയത്.

സൗത്ത് മുംബൈയിലെ ഒരു കോടതിയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വ്യാഴാഴ്ച വൈകുന്നേരം ഭാര്യ, മകൻ, മറ്റ് ബന്ധുക്കൾ എന്നിവരോടൊപ്പം ഗേറ്റ് നമ്പർ 4 ലൂടെ മുംബൈ ഇന്ത്യൻസും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോളാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

തിക്കിനും തിരക്കിനുമിടയിൽ ആരോ അദ്ദേഹത്തിന്‍റെ ഐഫോൺ 14 മോഷ്ടിച്ചുവെന്നാണ് പരാതി. ഫോൺ നഷ്ടപ്പെട്ടതായി മനസിലായതിന് ശേഷം അദ്ദേഹം ഓൺലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മറൈൻ ഡ്രൈവ് പൊലീസ് സ്റ്റേഷനിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്