കാണാതായ ഭാര്യയെ തേടി നടന്ന് ഭർത്താവ്, ഒടുവിൽ വാട്സാപ്പിൽ ഒരു വീഡിയോ കണ്ടു; യുവതി മറ്റൊരാൾക്കൊപ്പം താജ്മഹലിൽ

Published : Apr 21, 2025, 04:37 AM IST
കാണാതായ ഭാര്യയെ തേടി നടന്ന് ഭർത്താവ്, ഒടുവിൽ വാട്സാപ്പിൽ ഒരു വീഡിയോ കണ്ടു; യുവതി മറ്റൊരാൾക്കൊപ്പം താജ്മഹലിൽ

Synopsis

ഭാര്യ അവരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്ത് ആരെങ്കിലും തടയുന്നതിന് മുമ്പ് പോയെന്നാണ് അയല്‍ക്കാര്‍ ഷാക്കിറിനോട് പറഞ്ഞത്.

ലഖ്നൗ: കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കടപ്പെടുത്തുന വാര്‍ത്ത. ഉത്തര്‍പ്രദേശിലാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് പരാതിപ്പെട്ടതിന് ശേഷം, വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മറ്റൊരാൾക്കൊപ്പം കറങ്ങുന്ന ഭാര്യയെയാണ് യുവാവ് കണ്ടത്. ഏപ്രിൽ 15 മുതൽ ഭാര്യ അഞ്ജുമിനെ കാണാനില്ലെന്ന് ഷാക്കിർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി ഷാക്കിർ ഏപ്രിൽ 18നാണ് പരാതി നൽകിയതെന്ന് റോറവാർ എസ്എച്ച്ഒ ശിവശങ്കർ ഗുപ്ത പറഞ്ഞു. ഷാക്കിർ വിവാഹത്തിന് പോയിരുന്നു. ഏപ്രിൽ 15ന് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഭാര്യയും നാല് മക്കളും അവിടെയില്ലായിരുന്നു. ഭാര്യ അവരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്ത് ആരെങ്കിലും തടയുന്നതിന് മുമ്പ് പോയെന്നാണ് അയല്‍ക്കാര്‍ ഷാക്കിറിനോട് പറഞ്ഞത്.

കുറച്ചു ദിവസം അറിയുന്ന സ്ഥലത്തെല്ലാം ഭാര്യയെ തിരഞ്ഞതിന് ശേഷം ഷാക്കിർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബന്ധം അ‍ഞ്ജും വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ച് ഷാക്കിറിനോട് പറയുന്നത്. ഒരാളോടൊപ്പം താജ്മഹലിൽ നിൽക്കുന്ന വീഡിയോ ആണ് അ‍ഞ്ജും പങ്കുവെച്ചിരുന്നത്. താൻ ജോലി ചെയ്യുന്ന സ്ഥലത്തുള്ള ആ പുരുഷനെ ഷാക്കിര്‍ തിരിച്ചറിയുകയും ചെയ്തു. അഗ്രയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ശിവശങ്കർ ഗുപ്ത പറഞ്ഞു. 

കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു