പശ്ചിമ ബംഗാളിന്‍റെ പേര് 'പശ്ചിം ബംഗ' എന്നാക്കാൻ നീക്കം; ഡിസംബർ 9ന് പ്രമേയം അവതരിപ്പിക്കും

Published : Nov 23, 2026, 09:24 PM IST
west Bengal cm suvendu adhikari

Synopsis

പശ്ചിമ ബംഗാളിന്റെ പേര് പശ്ചിം ബംഗ എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിയമസഭാ സമ്മേളനത്തിൽ ഇതിനായുള്ള പ്രമേയം അവതരിപ്പിക്കും. കൂടാതെ എട്ട് പുതിയ ബില്ലുകളും പരിഗണനയിലുണ്ട്.

കൊൽക്കത്ത: പശ്ചിമ ബംഗാളിന്‍റെ പേര് പശ്ചിം ബംഗ എന്നാക്കും. ഡിംസബറിലെ നിയമസഭാ സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരും. ഡിസംബർ 9നാണ് പ്രമേയം അവതരിപ്പിക്കുക. ഇംഗ്ലീഷിലും പശ്ചിം ബംഗ (Paschim Banga) എന്നായിരിക്കും. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഇക്കാര്യം അറിയിച്ചത്. പേരുമാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയെന്ന് സുവേന്ദു അധികാരി പറഞ്ഞു. നിയമസഭ പാസാക്കിയ ശേഷം പ്രമേയം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിസംബർ 4 മുതൽ 14 വരെയാണ് പശ്ചിമ ബംഗാൾ നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്. 2018-ൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ പേര് "ബംഗ്ലാ" എന്നാക്കി മാറ്റാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. പിന്നാലെയാണ് ബംഗാളിലെ ആദ്യ ബിജെപി സർക്കാർ പുതിയ പേര് നിർദേശിച്ചത്.

അജണ്ടയിൽ എട്ട് ബില്ലുകൾ

വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സംസ്ഥാന സർക്കാർ എട്ട് ബില്ലുകൾ അവതരിപ്പിക്കുമെന്ന് സുവേന്ദു അധികാരി അറിയിച്ചു. കടയുടമകൾക്ക് താല്പര്യമുണ്ടെങ്കിൽ 24 മണിക്കൂറും കടകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് നിർദ്ദിഷ്ട ബില്ലുകളിൽ ഒന്ന്. സുഭാഷ് ചന്ദ്രബോസ് സേവാ കേന്ദ്രങ്ങളുടെ ഓഫീസ് ചെലവുകൾക്കായി 30,000 രൂപ അനുവദിക്കുന്നതിനും മുൻ എംഎൽഎമാരുടെ മെഡിക്കൽ അലവൻസ് 6,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തുന്നതിനുമുള്ള ബില്ലും പാർലമെന്ററികാര്യ വകുപ്പ് അവതരിപ്പിക്കും.ജനങ്ങളുടെ പരാതികൾ എംഎൽഎമാരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന ഒരു പൊതുസേവന കേന്ദ്രമാണ് സുഭാഷ് ചന്ദ്രബോസ് സേവാ കേന്ദ്രം.

സംസ്ഥാനത്ത് ഗോവധം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സുവേന്ദു അധികാരി, ഇക്കാര്യത്തിൽ നിലവിലുള്ള നിയമം ശക്തിപ്പെടുത്തുന്നതിനായി പുതിയ ബിൽ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും പ്രഖ്യാപിച്ചു. ഗോമാതാവിനെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തദ്ദേശീയ കന്നുകാലി ഇനങ്ങളെ വികസിപ്പിക്കാനും സംരക്ഷിക്കാനും അവയുടെ ജനിതക ഗുണനിലവാരം ഉയർത്താനും പാലുൽപ്പാദനം വർദ്ധിപ്പിക്കാനുമുള്ള കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ ഗോകുൽ മിഷന്റെ ഭാഗമായി, രോഗം വന്നതും പ്രായമായതുമായ പശുക്കളെ പരിപാലിക്കുന്ന ഗോശാലകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകാനും ബംഗാൾ സർക്കാർ തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ ബിഎസ്-6 വാഹനങ്ങൾക്ക് മാത്രം പ്രവേശനം? പരിഗണിക്കുമെന്ന് സുപ്രീം കോടതി
ലോഗ് ഔട്ട് ചെയ്യാൻ മറന്നാൽ പണിയാകും, വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രം