ബിഹാറിൽ ഭരണം മാറുമോ? നിതീഷ് എൻഡിഎ വിട്ടേക്കുമെന്ന സൂചന ശക്തം; നിർണായക നീക്കത്തിന് ബിജെപി, കരുതലോടെ ആർജെഡി

By Web TeamFirst Published Aug 8, 2022, 9:20 PM IST
Highlights

എം എൽ എമാരോടെ യോഗം വിളിച്ച് തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നിതീഷ് എന്നാണ് വ്യക്തമാകുന്നത്. നാളെയാകും ബിഹാറിലെ ഭരണക്കാര്യത്തിൽ നിർണായക തീരുമാനം കൈകൊള്ളാനുള്ള യോഗം ചേരുക

പാറ്റ്ന: ബിഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്‍ ഡി എ വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. മുഴുവന്‍ എം എല്‍ എമാരോടും അടിയന്തരമായി പാറ്റ്നയിലെത്താന്‍ മുഖ്യമന്ത്രി നിർദേശിച്ചു. എം എൽ എമാരോടെ യോഗം വിളിച്ച് തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നിതീഷ് എന്നാണ് വ്യക്തമാകുന്നത്. നാളെയാകും ബിഹാറിലെ ഭരണക്കാര്യത്തിൽ നിർണായക തീരുമാനം കൈകൊള്ളാനുള്ള യോഗം ചേരുക.

ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ജെ ഡി യു ബിജെപി സഖ്യത്തിലെ അതൃപ്തിയാണ് ഇപ്പോൾ പൊട്ടിത്തെറിയുടെ വക്കിലേക്ക് എത്തിനിൽക്കുന്നത്. നാളെ പാറ്റ്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമോ എന്നറിയാനാണ് ഏവരും ഉറ്റുനോക്കുന്നത്. എൻ ഡി എ സഖ്യം തുടരുമോയെന്നതിലടക്കം നിർണായക തീരുമാനം യോഗത്തിലെടുക്കുമെന്നാണ് ജെ ഡി യു നേതാക്കൾ നല്‍കുന്ന സൂചന.

ശനിയാഴ്ച സോണിയാ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ച നിതീഷ് കുമാർ വൈകാതെ ദില്ലിയിലെത്തി കൂടികാഴ്ച നടത്താന്‍ സമയം തേടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബിഹാറിലെ സ്ഥിതിഗതികളിൽ ചാടി കയറി പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആർ ജെ ഡി നേതൃത്വം. നിതീഷ് കുമാറിന്‍റെ നീക്കമെന്തെന്ന് വ്യക്തമായ ശേഷം പ്രതികരിക്കാമെന്നാണ് ആർ ജെഡി നേതാക്കൾ പറയുന്നത്.

ബിഹാറിൽ രാഷ്ട്രീയ നീക്കം: നിതീഷ് കുമാർ സോണിയ ഗാന്ധിയുമായി സംസാരിച്ചു? എംപിമാരുടെ യോഗം വിളിച്ചു

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയോടൊപ്പം മത്സരിച്ച ജെ ഡി യുവിന് 45 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബി ജെ പി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. മുഖ്യ പ്രതിപക്ഷമായ ആർ ജെ ഡിക്ക് 80 ഉം കോൺഗ്രസിന് 19 ഉം എം എല്‍ എമാരാണുള്ളത്. ഇന്നലെ നടന്ന നീതി ആയോഗ് യോഗത്തിലടക്കം നിതീഷ് കുമാർ പങ്കെടുക്കാതിരുന്നതും പുറത്തേക്കെന്ന സൂചനകൾ ശക്തമാക്കിയിട്ടുണ്ട്. മുതിർന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായി ആർസിപി സിംഗ് ബിജെപിയോടടുത്തതും നിതീഷ് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. സർക്കാറിനെ നിരന്തരം വിമർശിക്കുന്ന സ്പീക്കറെ മാറ്റണമെന്നും , രണ്ട് കേന്ദ്രമന്ത്രി സ്ഥാനം വേണമെന്നുമുള്ള നിതീഷ് കുമാറിന്‍റെ ആവശ്യം ബിജെപി നേരത്തെ തള്ളിയിരുന്നു. എന്നാലും അവസാനവട്ട അനുനയമെന്ന നിലക്ക് ബി ജെ പി നേതാക്കൾ നിതീഷ് കുമാറുമായി ബന്ധപ്പെടുന്നുണ്ട്.

റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു, ഭയപ്പാടും

click me!