ഇന്ത്യ@75: രാജ്യത്തിന്‍റെ ഹൃദയംതൊട്ട് ഏഷ്യാനെറ്റ് ന്യൂസ്-എൻസിസി വജ്രജയന്തി യാത്ര; ഉത്തരേന്ത്യൻ പ്രയാണം തുടങ്ങി

By Web TeamFirst Published Aug 8, 2022, 5:21 PM IST
Highlights

പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഉത്തരേന്ത്യൻ പ്രയാണത്തിന്‍റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയടക്കമുള്ളവരും ചടങ്ങിൽ സംബന്ധിച്ചു

ദില്ലി: ഏഷ്യാനെറ്റ് ന്യൂസ് - എൻ സി സി വജ്രജയന്തി യാത്ര ഉത്തരേന്ത്യൻ പ്രയാണം തുടങ്ങി. ദില്ലി രാജ്ഘട്ടിലെ സത്യാ​ഗ്രഹ മണ്ഡപത്തിൽ നിന്നാണ് വജ്രജയന്തി സംഘത്തിന്‍റെ ഉത്തരേന്ത്യൻ പ്രയാണത്തിന് തുടക്കമായത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഉത്തരേന്ത്യൻ പ്രയാണത്തിന്‍റെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയടക്കമുള്ളവരും ചടങ്ങിൽ സംബന്ധിച്ചു.

ഇന്ത്യയുടെ ചരിത്രം തിരിച്ചറിയാനുള്ള തുടക്കമാണ് വജ്രജയന്തി യാത്രയെന്നു ഇക്കാര്യത്തിൽ ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിക്കുന്നു എന്നും പ്രതിരോധ സെക്രട്ടറി അജയ് കുമാർ ചടങ്ങിൽ പറഞ്ഞു. ഇത്ര വിപുലമായ യാത്ര സംഘടിപ്പിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. എൻ സി സി ലോകത്തിലെ ഏറ്റവും വലിയ യുവാക്കളുടെ സംഘം മാത്രമല്ല ഏറ്റവും പ്രഗൽഭരായ യുവാക്കളുടെ കൂട്ടായ്മ കൂടിയാണ്. ഇന്ത്യയുടെ യുവത്വത്തെ പരുവപ്പെടുത്തുന്നതിൽ ഇത് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്നോളജി രംഗത്ത് ഇന്ത്യ മുൻ നിരയിലാണെന്നും എൻ സി സിയിൽ സാങ്കേതികപരമായ അറിവ്  നേടാനുള പരിശീലനം മികച്ച രീതിയിൽ നൽകുന്നുണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും പ്രതിരോധ സെക്രട്ടറി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളിലും സാംസ്കാരിക വൈവിധ്യം നിറഞ്ഞതാണ്. വേറെ ഒരിടത്തും ഇതുപോലെ ഇല്ല. ഈ ചരിത്രത്തെ എല്ലാവരിലും എത്തിക്കാനുള്ള മികച്ച ഉദ്യമം ആണ് ഏഷ്യനെറ്റ് ന്യൂസ് - എൻ സി സി  വജ്ര ജയന്തി യാത്ര. ഇത് ചരിത്രത്തെ അടയാള പെടുതുന്നതാണെന്നും അജയ് കുമാർ ചൂണ്ടികാട്ടി. സ്വാതന്ത്ര്യ സമരത്തിനായി പൊരാടിയവരെ ഓർമിക്കേണ്ട സമയമാണിതെന്നും സ്വാതന്ത്ര്യത്തിന്‍റെ നൂറു വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ എവിടെ എത്തുമെന്നതിനെക്കുറിച്ച് നമുക്ക് ഇന്നേ കാഴ്ചപ്പാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പ്രതിരോധ സെക്രട്ടറിയെ ഏഷ്യനെറ്റ് ന്യൂസ് ആദരിച്ചു. ഏഷ്യനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് ചെയർമാൻ രാജേഷ് കൽറയാണ് പ്രതിരോധ സെക്രട്ടറിയെ ആദരിച്ചത്. ചടങ്ങിൽ എൻ സി സി ഡയറക്ടർ ജനറൽ ലഫ് ജനറൽ ഗുർബിർപാൽ സിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സമരചരിത്രമറിയാന്‍, വജ്രജയന്തി യാത്രക്ക് തുടക്കം, ഫ്ലാഗ് ഓഫ് ചെയ്ത് ഗവര്‍ണര്‍

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഓരോ സംസ്ഥാനങ്ങളുടെയും പ്രധാന സ്ഥലങ്ങളുടെയും ഏടുകൾ തേടിയൊരു യാത്രയാണ് വജ്ര ജയന്തി യാത്ര. ധീര ജവാന്മാരുടെ ഓർമ്മകൾ ഉറങ്ങുന്ന യുദ്ധസ്മാരകങ്ങൾ മുതൽ സൈനിക ആസ്ഥാനങ്ങൾ വരെ സംഘം സന്ദര്‍ശിക്കുന്നുണ്ട്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ജൂൺ മാസം പതിനാലാം തിയതി വജ്ര ജയന്തി യാത്രയുടെ ആദ്യ സംഘത്തിന് ഫ്ലാഗ് ഓഫ് ചെയ്തത്.

വജ്രജയന്തി യാത്രാ സംഘം ദില്ലിയിൽ രജനികാന്തിനൊപ്പം, പോരാളികളുടെ പോസ്റ്റർ പ്രകാശിപ്പിച്ച് താരം

click me!