Latest Videos

തന്‍റെ മരണം പ്രഖ്യാപിക്കാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് സുമിത്ര മഹാജൻ

By Web TeamFirst Published Apr 23, 2021, 8:50 AM IST
Highlights

കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നുവെന്ന് സുമിത്ര മഹാജന്‍. ശശി തരൂരിന് തന്‍റെ കുടുംബം മറുപടി നൽകിയിട്ടുണ്ടെന്നും സുമിത്ര മഹാജൻ

ദില്ലി: തന്‍റെ മരണം പ്രഖ്യാപിക്കാൻ എന്ത് അടിയന്തര സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നതെന്ന് സുമിത്ര മഹാജൻ. കുറഞ്ഞ പക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കാമായിരുന്നുവെന്ന് സുമിത്ര മഹാജന്‍. ശശി തരൂരിന് തന്‍റെ കുടുംബം മറുപടി നൽകിയിട്ടുണ്ടെന്നും സുമിത്ര മഹാജൻ വ്യക്തമാക്കി. മുൻ ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ മരിച്ചതായി സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടന്നിരുന്നു.  

ശശി തരൂർ എം പിയടക്കം നിരവധി പേർ    സുമിത്ര മഹാജന് ആദരാഞ്ജലി അർപ്പിച്ച് ട്വീറ്റ് ചെയ്തു. സുമിത്ര മഹാജന്‍റെ കുടുംബം പ്രചാരണം നിഷേധിച്ചതിന് പിന്നാലെ തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ തരൂർ ഖേദം പ്രകടിപ്പിച്ചിരുന്നു. പനി ബാധിച്ചതിനെ തുടർന് ഇൻഡോറിലെ ആശുപത്രിയിൽ കഴിയുന്ന സുമിത്ര മഹാജന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവർ ചികിത്സയിലാണെന്നുമാണ് കുടുംബ വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന വിവരം.  

I am relieved if that is so. I received this from what I thought was a reliable source: “पूर्व लोकसभा अध्यक्ष श्रीमती सुमित्रा महाजन जी हमारे बीच नहीं रहीं.
ईश्वर दिवंगत आत्मा को अपने श्रीचरणों में स्थान दें.🙏” Happy to retract & appalled that anyone would make up such news. https://t.co/3c8pDGaBRv

— Shashi Tharoor (@ShashiTharoor)

അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവരെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സുമിത്ര മഹാജന്‍റെ മകന്‍ മന്ദാര്‍ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയാണ് സുമിത്ര മഹാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.2014 മുതല്‍ 2019 വരെ ലോക്സഭാ സ്പീക്കറായിരുന്നു സുമിത്ര മഹാജന്‍. 78കാരിയായ സുമിത്ര മഹാജന്‍ 1989 മുതല്‍ 2019 വരെമധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ലോക്സഭാംഗം ആയിരുന്നു.

ताई एक दम स्वस्थ है । भगवान उन्हें लम्बी उमर दे । https://t.co/bQQMp9BqUv

— Kailash Vijayvargiya (@KailashOnline)

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി 

click me!