'ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രം, കേന്ദ്ര സർക്കാർ വഴങ്ങിയില്ലെങ്കിൽ ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലെത്തും': മുന്നറിയിപ്പുമായി സിജെപി വക്താവ്

Published : Jul 22, 2026, 10:18 AM IST
Ashutosh Ranka

Synopsis

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പ് നൽകി. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തി സമരം ശക്തമാക്കുമെന്നും, ഇപ്പോൾ നടന്നത് ഒരു 'ട്രെയിലർ' മാത്രമാണെന്നും പാർട്ടി വക്താവ് അശുതോഷ് റാങ്ക വ്യക്തമാക്കി

ദില്ലി: കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും, ഇപ്പോൾ ദില്ലി കണ്ടത് വെറും 'ട്രെയിലർ' മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന തങ്ങൾക്കെതിരെ കേസെടുത്തും എഫ്.ഐ.ആർ ഇട്ടും പേടിപ്പിക്കാൻ നോക്കേണ്ടെന്നും അശുതോഷ് റാങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ച് നടപടിയെടുത്തില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ദില്ലിയിലേക്ക് എത്തുമെന്നാണ് ഇദ്ദേഹം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണ പ്രക്ഷോഭത്തിൽ നിന്ന് വേഗത്തിൽ പിന്മാറാൻ ഉദ്ദേശിക്കുന്നില്ല. രാജ്യത്തെ യുവാക്കളുടെ ആശങ്കകൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ വളരെ മോശം അവസ്ഥയിലേക്ക് കടക്കുമെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഭരണകൂടത്തിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും വിദ്യാഭ്യാസ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് സി.ജെ.പി സംഘടിപ്പിച്ച 'സൻസദ് ചലോ' മാർച്ചിന് നേരെ പൊലീസ് കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിഷേധക്കാർക്കെതിരെ ദില്ലി പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ്, കേസുകളെ ഭയക്കില്ലെന്ന നിലപാടുമായി പ്രക്ഷോഭകർ രംഗത്തെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നീറ്റ് പൂർണമായി ഒഴിവാക്കണം, മെഡിക്കൽ വിദ്യാഭ്യാസത്തിൽ സമ്പൂർണ അധികാരം സംസ്ഥാനങ്ങൾക്ക് നൽകണം; നിലപാട് കടുപ്പിച്ച് ടിവികെ
'വിദ്യാർത്ഥികളെ ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നു, കോൺഗ്രസിൻ്റേത് രാഷ്ട്രീയ നാടകം'; രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ധർമേന്ദ്ര പ്രധാൻ