Farm Laws : കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകുന്നില്ല;  ഭാവി സമരപരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം

Web Desk   | Asianet News
Published : Dec 07, 2021, 12:01 AM ISTUpdated : Dec 07, 2021, 07:22 AM IST
Farm Laws : കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാകുന്നില്ല;  ഭാവി സമരപരിപാടികൾ ആലോചിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം

Synopsis

സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു

ദില്ലി: കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഭാവിസമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് രാവിലെ പതിനൊന്നിന് സിംഘുവിൽ ചേരും. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു.

കർഷകരുമായി ചർച്ചയ്ക്ക് കേന്ദ്രസർക്കാർ; താങ്ങുവിലയടക്കം ആറാവശ്യങ്ങളും അംഗീകരിച്ചേക്കും

എന്നാൽ ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള തീരുമാനമുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്. സർക്കാരുമായി ചർച്ച നടക്കാതെ അതിർത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകൾ.

ഒരു വ‍ർഷത്തിലേറെയായ കർഷകസമരത്തിന്‍റെ ഭാവി എന്ത്?

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

കർഷക സമരം തുടരും; ചൊവ്വാഴ്ച വീണ്ടും കര്‍ഷകരുടെ യോഗം

പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിനു നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

അതേസമയം രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്‍ കേന്ദ്രം വ്യക്തമായ മറുപടി നൽകിയിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള  403 കര്‍ഷകര്‍ മരിച്ചെന്ന ഔദ്യോഗിക കണക്ക് സംസ്ഥാനത്തിന്‍റെ സര്‍ക്കാരിന്‍റെ കൈയിലുളളപ്പോള്‍ ഒന്നുമറിയില്ലെന്ന് കേന്ദ്രം പറയുന്നത് ദുരൂഹമാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ച സമയം പ്രധാനമന്ത്രി മാപ്പ് പറഞ്ഞതെന്തിനെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം