Asianet News MalayalamAsianet News Malayalam

Farm Laws : കർഷക സമരം തുടരും; അടുത്ത ചൊവ്വാഴ്ച വീണ്ടും കര്‍ഷകരുടെ യോഗം

അടുത്ത ചൊവ്വാഴ്ച വീണ്ടും കര്‍ഷകരുടെ യോഗം ചേരും. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

Samyukt Kisan Morcha says farmers protest will continue
Author
Delhi, First Published Dec 4, 2021, 4:23 PM IST

ദില്ലി: കർഷക സമരം  (Farmers Protest) തുടരാന്‍ കിസാൻ സംയുക്ത മോർച്ചയുടെ (Samyukt Kisan Morcha) യോഗത്തില്‍ തീരുമാനമായി. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കര്‍ശക നേതാക്കള്‍ പറഞ്ഞു. അടുത്ത ചൊവ്വാഴ്ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് പി കൃഷ്ണപ്രസാദ് പ്രതികരിച്ചു. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഉപരോധ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.

സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിലെ കർഷക സമരം മറ്റൊരു തണുപ്പ് കാലത്തിലേക്ക് എത്തി നിൽക്കുമ്പോഴാണ് ചർച്ചകൾ സജീവമാകുന്നത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയതോടെ കാർഷിക നിയമങ്ങൾ റദ്ദായ സാഹചര്യമാണുണ്ടാക്കിയത്. പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.

ചരിത്രം! വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചു, ബിൽ പാസ്സാക്കി ഇരുസഭകളും

പഞ്ചാബിലെ 32 സംഘടനകളിൽ ഭൂരിഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിർക്കുകയാണ്. സമരരീതി മാറ്റിയില്ലെങ്കിൽ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവർ ഉന്നയിക്കുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകുന്ന വലിയ സംഘടനകൾക്ക് ഇക്കാര്യത്തിൽ എതിർപ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാൽ താങ്ങുവില നിയമപരമാക്കുക, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാനാകില്ലെന്ന് ഇവർ പറയുന്നു.

സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കര്‍ഷക സംഘടന നേതാക്കള്‍

കാർഷിക നിയമങ്ങൾ താങ്ങുവില സംബന്ധിച്ച ഉന്നത സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാനുളള സർക്കാർ ആവശ്യവും ചർച്ച ചെയ്യും. സംഘടനകളുമായുളള കേന്ദ്രസർക്കാരിന്‍റെ ആശയവിനിമയ രീതിൽ അതൃപ്തിയുണ്ടെങ്കിലും അംഗങ്ങളെ നിർദേശിക്കണമെന്ന പൊതുവികാരമാണ് കിസാൻ സംയുക്ത മോർച്ചയ്ക്കുളളത്.

അതിനിടെ രാജ്യവ്യാപക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കില്‍ കേന്ദ്രം ഇരുട്ടില്‍ തപ്പുകയാണെന്ന് വ്യക്തമാക്കി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധി (Rahul Gandhi) രംഗത്തെത്തി. പഞ്ചാബില്‍ നിന്നുള്ള  403 കര്‍ഷകര്‍ മരിച്ചെന്ന ഔദ്യോഗിക കണക്ക് സംസ്ഥാനത്തിന്‍റെ സര്‍ക്കാരിന്‍റെ കൈയിലുളളപ്പോള്‍ ഒന്നുമറിയില്ലെന്ന് കേന്ദ്രം പറയുന്നത് ദുരൂഹമാണെന്ന് രാഹുൽ പറഞ്ഞു. കാര്‍ഷിക നിയമം പിന്‍വലിച്ച സമയം പ്രധാനമന്ത്രി മാപ്പ് പറഞ്ഞതെന്തിനെന്നും വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് മരണങ്ങളുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന് വ്യക്തതയിലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

'കാർഷിക നിയമങ്ങളിൽ പ്രധാനമന്ത്രി മാപ്പ് പറയണം'; സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം

Follow Us:
Download App:
  • android
  • ios