
ദില്ലി:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 5 ദിവസം മാത്രം ശേഷിക്കേ പ്രചാരണം ഊർജ്ജിതമാക്കി മല്ലികാർജുൻ ഖർഗെയും, ശശി തരൂരും.പരമാവധി പി സി സി കൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും .തരൂർ അഹമ്മദാബാദിലും, ഖർഗെ ബിഹാറിലും വോട്ട് തേടും. അതേ സമയം ഖർഗെ ക്ക് വോട്ട് ചെയ്യാൻ വോട്ടർമാരോട് ചില നേതാക്കൾ ആവശ്യപ്പെടുകയാണെന്ന് തരൂർ ആവർത്തിച്ചു. എന്നാൽ രഹസ്യ ബാലറ്റിലെ പിന്തുണ തനിക്കായിരിക്കുമെന്നും തരൂർ അവകാശപ്പെട്ടു. അതേ സമയം വോട്ടർമാർ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നുവെന്നാണ് ഖർഗെ യുടെ വാദം.
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തൻ്റെ പേര് നിർദ്ദേശിച്ചത് സോണിയ ഗാന്ധിയാണെന്ന പ്രചരണം മല്ലികാർജ്ജുൻ ഖർഗെ തള്ളി.ആരെയും പിന്തുണക്കാനോ, പേര് നിർദ്ദേശിക്കാനോയില്ലെന്ന് സോണിയ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.തന്നെയും, കോൺഗ്രസിനെയും അപമാനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഖർഗെ വിശദീകരിച്ചു.
ശി തരൂരിന് പാർലമെൻററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോൺഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിൻറെ പേര് നിർദ്ദേശിച്ചു. ലോക്സഭയിൽ കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എഐസിസി തീരുമാനം.
പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയാണ് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാർട്ടിയെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam