അതേസമയം, ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനോട് ഖാർഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് അദ്ദേഹം ചോദിച്ചു
ദില്ലി: പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണയാണ് തനിക്കുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാർട്ടിയെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതിനോട് ഖാർഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനെന്ന് അദ്ദേഹം ചോദിച്ചു. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നുതാണ്. അഭ്യർത്ഥന മാനിച്ച് മൂന്ന് പേർ രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം പി ശശി തരൂരിന് മുംബൈയിൽ പ്രവർത്തകരുടെ വമ്പൻ സ്വീകരണം ഒരുക്കി.
പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവർത്തകർ ശശി തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു. പ്രവർത്തകരുടെ സ്നേഹ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും എത്തിയത് ആവേശം വർധിപ്പിച്ചു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയ ദത്ത് എത്തിയത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയിൽ ലഭിച്ചതെന്ന് ശശി തരൂർ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
മുംബൈയിൽ മാത്രമല്ല എല്ലായിടത്തും ഇത് തന്നെയാവും കാഴ്ചയെന്നാണ് തരൂർ ആദ്യം പറഞ്ഞത്. നേതാക്കൾ ഒപ്പമുണ്ടാവില്ല, പക്ഷേ പ്രവർത്തകരുടെ സ്നേഹം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ വോട്ടുള്ള 150 പേരെങ്കിലും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരെല്ലാം സാധാരണക്കാരും ഡെലിഗേറ്റുകളുമാണെന്ന് പറഞ്ഞ തരൂർ നേതാക്കൾക്ക് മാത്രമല്ലല്ലോ വോട്ടുള്ളതെന്നും ചോദിച്ചു. ചിലർക്ക് നേരിട്ട് വരാനും വോട്ട് തരാനും ഭയമുണ്ട്. അതുകൊണ്ടാണ് ഭയക്കേണ്ടെന്ന് തുടർച്ചയായി പറയേണ്ടി വന്നത്. എനിക്ക് വോട്ട് ചെയ്താൽ പാർട്ടിയിൽ പ്രശ്നമുണ്ടാവുമോ എന്ന് ഭയക്കുന്നവരുണ്ട്. അത്തരത്തിൽ ഒരു ഭയത്തിന്‍റെയും ആവശ്യമില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
എഐസിസി തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം
