രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്‍റെ പേര് നിർദ്ദേശിച്ചു.ലോക്സഭയിൽ കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്.
ദില്ലി: ശശി തരൂരിന് പാർലമെൻററി സമിതി അദ്ധ്യക്ഷ സ്ഥാനം നല്കി കോൺഗ്രസ്. രാസവളം സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിൻറെ പേര് നിർദ്ദേശിച്ചു. ലോക്സഭയിൽ കോൺഗ്രസിന് അദ്ധ്യക്ഷ സ്ഥാനം കിട്ടിയ ഏക സമിതിയാണിത്. നേരത്തെ ഐടി സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് തരൂരിനെ മാറ്റിയിരുന്നു. കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി പുരോഗമിക്കുന്നതിനിടെയാണ് എഐസിസി തീരുമാനം.
പ്രചാരണത്തിന് വേഗം കൂട്ടി തരൂരും ഖാർഗെയും,പിസിസികളുടെ സഹകരണം ഉറപ്പാക്കി ഖാർഗെ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണ വേഗം കൂട്ടി തരൂരും ഖാർഗേയും. ഖാർഗെ ബിഹാർ യുപി സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തും. ഉത്തർപ്രദേശിൽ തന്നെയാണ് തരൂരിന്‍റെയും പ്രചാരണ പരിപാടികൾ. ഔദ്യോഗിക സ്ഥാനാർഥികൾ ഇല്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും പ്രചാരണത്തിനെത്തുന്ന ഖാർഗെയ്ക്ക് പിസിസികൾ വലിയ സ്വീകരണമാണ് ഒരുക്കുന്നത്. തരൂരിനോടുളള അവഗണന തുടരുകയാണ്
എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം. അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്‌റ്റേഷന്‍ കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ഈ മാസം 17 ന് രഹസ്യ ബാലറ്റ് വഴിയാകും വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ ബൂത്തും അടക്കം ആകെ 69 ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുളളത്
