'എന്‍ഐഎയെ നയിക്കുന്നത് മറ്റൊരു മോദി', ദേവിന്ദർസിംഗ് കേസും ഇല്ലാതായെന്ന് രാഹുല്‍ ഗാന്ധി

By Web TeamFirst Published Jan 17, 2020, 11:47 AM IST
Highlights

തീവ്രവാദിയായ ദേവിന്ദർസിംഗിനെ നിശബ്ദനാക്കാൻ ആർക്കാണ് താല്പര്യമെന്നും രാഹുൽ ഗാന്ധി ചോദിച്ചു 

ദില്ലി: ഭീകരവാദികള്‍ക്കൊപ്പം ജമ്മുകശ്മീരില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവിന്ദർസിംഗിനെ നിശബ്ദനാക്കാൻ ആർക്കാണ് താല്പര്യമെന്ന് രാഹുൽ ഗാന്ധി. തീവ്രവാദിയായ ദേവിന്ദർസിംഗിനെ നിശബ്ദനാക്കാനാണ് കേസ് എൻഐഎക്ക് വിട്ടതെന്നും ഇതോടെ കേസ് ഇല്ലാതായതായും രാഹുല്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. 'എന്‍ഐഎയെ നയിക്കുന്നത് മറ്റൊരു മോദിയാണ്.  ഗുജറാത്ത് കലാപം അന്വേഷിച്ച വൈകെ മോദിയാണ് എൻഐഎയടെ തലപ്പത്ത്. ഇതോടെ കേസ് ഇല്ലാതായതുപോലെയായെന്നും രാഹുല്‍ പ്രതികരിച്ചു. 

The best way to silence Terrorist DSP Davinder, is to hand the case to the NIA.

The NIA is headed by another Modi - YK, who investigated the Gujarat Riots & Haren Pandya’s assassination. In YK’s care, the case is as good as dead.

And why??

— Rahul Gandhi (@RahulGandhi)

കഴിഞ്ഞ ദിവസമാണ് ഭീകരവാദികള്‍ക്കൊപ്പം  അറസ്റ്റിലായ ജമ്മു കശ്മീര്‍ പൊലീസ് ഓഫിസര്‍ ദേവീന്ദര്‍ സിംഗിന്‍റെ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)ക്ക് കൈമാറിയത്.  ഭീകരവാദ സംഘങ്ങളുമായി ദേവീന്ദറിനുള്ള ബന്ധം അന്വേഷിക്കാനും ഭീകരാക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാനുമാണ് എന്‍ഐഎക്കുള്ള നിര്‍ദേശം. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന  ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്നാണ് വിവരം. 

ജമ്മു കശ്മീരില്‍ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഹിസ്ബുള്‍ ഭീകരബന്ധം എന്‍ഐഎ അന്വേഷിക്കും

click me!