
ബെംഗളൂരു (കർണാടക): ഭാര്യക്കെതിരെ ലൈംഗിക പീഡനം, ലൈംഗിക ദുരുപയോഗം, വഞ്ചന, പുറത്താക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് ഭർത്താവിന്റെ പരാതി. ബെംഗളൂരുവിലാണ് സംഭവം. ദാമ്പത്യ ജീവിതത്തിൽ ഭാര്യ വീട്ടുകാർ തുടർച്ചയായി ഇടപെടുന്നുണ്ടെന്നും ദമ്പതികൾക്കിടയിൽ പതിവായി തർക്കങ്ങൾക്ക് കാരണമാകുമെന്നും 37 കാരനായ ഭർത്താവ് ആരോപിച്ചു. പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, നാഗർഭാവിയിൽ താമസിക്കുന്ന പരാതിക്കാരൻ 31 കാരിയായ ശിൽപയെ വിവാഹം കഴിക്കുകയും പിന്നീട് ജക്കുരുവിലെ വില്ലയിലേക്ക് താമസം മാറുകയും ചെയ്തു. ഭാര്യയുടെ അമ്മ വീട്ടിലേക്കുള്ള പ്രവേശനം വിലക്കിയതായി ഭർത്താവ് പരാതിയിൽ ആരോപിച്ചു. മകൾക്ക് മറ്റൊരു ഭർത്താവിനെ കണ്ടെത്തുന്നതിനായി അവർ തന്നെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചുവെന്നും ആരോപിക്കുന്നു. ഭാര്യാപിതാവ് തന്നെ ഭീഷണിപ്പെടുത്താൻ വീട്ടിലേക്ക് ആളുകളെ അയച്ചതായും പരാതിക്കാരൻ ആരോപിച്ചു.
ഭാര്യ തന്റെ സാമ്പത്തിക സ്ഥിതിയെയും ജീവിത ശൈലിയെയും പരിഹസിക്കുകയും സമ്പന്ന സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും, പതിവായി പാർട്ടികളും മദ്യപാന സദസുകളിലും പങ്കെടുക്കുകയും ചെയ്തുവെന്ന് ഭർത്താവ് ആരോപിച്ചു. ഭാര്യ ലൈംഗിക പീഡനത്തിനും മാനസിക പീഡനത്തിനും ഇരയാക്കിയെന്നും പരാതിക്കാരൻ ആരോപിച്ചു. ഭാര്യ തന്നെ ആവർത്തിച്ചുള്ള ലൈംഗിക പീഡനത്തിന് ഇരയാക്കി, അശ്ലീല വീഡിയോകൾ അയച്ച് അത്തരം പ്രവൃത്തികൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ചു. ഭാര്യയുടെ സുഹൃത്തായ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുവെന്നും സ്വകാര്യ ജീവിതത്തിന്റെ വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നിർബന്ധിച്ചുവെന്നും ഭർത്താവ് ആരോപിച്ചു. കൂടാതെ, തന്റെ മുൻ കാമുകൻമാരുമായി വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ സമ്മതിച്ചതായും ഭർത്താവ് പറഞ്ഞു.
പ്രശ്നങ്ങളെ തുടർന്ന് 2024 ജൂലൈ 4 ന് ഒരു കുടുംബ മധ്യസ്ഥ ചർച്ച നടന്നു. 2024 സെപ്റ്റംബർ 24 ന് അദ്ദേഹത്തെ വീട്ടിൽ നിന്ന് പുറത്താക്കിയതായും ഭാര്യയെ അമ്മ ചെന്നൈയിലേക്ക് കൊണ്ടുപോയി. യൂണിഫോമും ലാപ്‌ടോപ്പും പോലുള്ള ഏറ്റവും കുറഞ്ഞ സാധനങ്ങൾ മാത്രമേ കൊണ്ടുപോകാൻ അനുവാദമുണ്ടായിരുന്നുള്ളൂ എന്നും പരാതിക്കാരൻ അവകാശപ്പെട്ടു. 1.87 ലക്ഷം രൂപ, 44 ഗ്രാം സ്വർണ്ണം, വെള്ളി ആഭരണങ്ങൾ, 35 ഗ്രാം സ്വർണ്ണ മാല, 18 ഗ്രാം സ്വർണ്ണ ബ്രേസ്ലെറ്റ്, 11 ഗ്രാം സ്വർണ്ണ മോതിരം, പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വ്യക്തിഗത രേഖകൾ, നിരവധി വീട്ടുപകരണങ്ങൾ എന്നിവ നിയമവിരുദ്ധമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഭർത്താവിനെതിരെ ഭാര്യ ഗുരുതരമായ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും തമിഴ്‌നാട്ടിൽ പ്രത്യേക എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam