തമ്മിൽ തർക്കം, ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി , ചാടി മരിച്ചതെന്ന് ഭാര്യ; സംഭവം യുപിയിൽ

Published : Apr 13, 2025, 07:47 PM IST
തമ്മിൽ തർക്കം, ഭർത്താവിനെ ടെറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി , ചാടി മരിച്ചതെന്ന് ഭാര്യ; സംഭവം യുപിയിൽ

Synopsis

വഴക്കിനിടെ ഭാര്യ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് 40 വയസുകാരനായ ദിൽഷാദ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ലഖ്നൗ: ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭർത്താവിനെ വീടിന്റെ ടറസിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി ഭാര്യ. എന്നാൽ ഭർത്താവ് മേൽക്കൂരയിൽ നിന്ന് ചാടിയതാണെന്നാണ് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ  ഷാനോ ഭ‌ർത്താവായ ദിൽഷാദിന് ഭക്ഷണം നൽകാതിരുന്നതിനെത്തുടർന്ന് നടന്ന വഴക്കിനിടയിലാണ് സംഭവമെന്ന് അമ്മ ദിൽഷാദിന്റെ അമ്മ ഖുറീഷ ബാനോ പറഞ്ഞു. ഇവർ താമസിക്കുന്നതിനടുത്തു തന്നെയാണ് ഭ‍ർത്താവിന്റെ അമ്മ താമസിക്കുന്നത്. ഇരുവരും വിവാഹിതരായിട്ട് എട്ട് വർഷമായി.

ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം. വഴക്കിനിടെ ഭാര്യ വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട് 40 വയസുകാരനായ ദിൽഷാദ് മരിച്ചുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ദിൽഷാദ് വീട്ടിലെത്തി ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കിലാണ് മരണം. ദിൽഷാദിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 

ഷാനോയ്ക്ക് ദിൽഷാദിനെ ഇഷ്ടമല്ലായിരുന്നുവെന്ന് സഹോദരി സൈമ ബാനോ പറഞ്ഞു. ദിൽഷാദിനെ തള്ളിയിടുന്നത് കണ്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഇവർ തമ്മിൽ ഇടക്കിടക്ക് വഴക്കിടുമായിരുന്നുവെന്നും കുടുംബം പറഞ്ഞു. 

കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഷാനോ ആരോടോ മണിക്കൂറുകളോളം സംസാരിക്കുന്നതിനെച്ചൊല്ലി ഇവർ വഴക്കുകൂടുമായിരുന്നു. അവൾ രണ്ടുതവണ വീട്ടിൽ നിന്ന് ഓടിപ്പോയിട്ടുണ്ട്. എന്നിട്ടും എന്റെ മകൻ അവളെ തിരികെ കൊണ്ടുവന്നു. അവൾ എന്റെ മകനെയും തല്ലുമായിരുന്നു. അവൾ കാരണം എന്റെ മകൻ പോയെന്നും ദിൽഷാദിന്റെ അമ്മ പറ‌‌ഞ്ഞു. 

എന്നാൽ ഭർത്താവ് മേൽക്കൂരയിൽ നിന്ന് ചാടിയതാണെന്ന് ഷാനോ പറഞ്ഞു. ദിൽഷാദ് മദ്യപാനിയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി ടെറസിൽ നിന്നും ചാടുകയായിരുന്നു. എല്ലാ ദിവസവും മദ്യപിച്ച് വീട്ടിലേക്ക് വരുമായിരുന്നു. ദിൽഷാദിന്റെ അമ്മ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഷാനോ പറഞ്ഞു. 

ദിൽഷാദിന്റെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഷാനോയെ കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അന്വേഷണം നടന്നു വരികയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അഖണ്ഡ് പ്രതാപ് സിംഗ് പറഞ്ഞു. 

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി; 2 സ്ത്രീകളുള്‍പ്പെടെ 8 മരണം, 7 പേര്‍ക്ക് പൊള്ളലേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉന്നാവ് ബലാത്സംഗക്കേസ്: 'വാദങ്ങൾ എന്തു കൊണ്ട് കോടതിയിൽ ഉന്നയിച്ചില്ല?' പ്രതി കുൽദീപ് സിംഗ് സെൻഗാറുടെ മകളുടെ കുറിപ്പിനെതിരെ അതിജീവിത
സ്വത്ത് തർക്കം, അമ്മായിഅച്ഛന്റെ നെഞ്ചിൽ കയറിയിരുന്ന് തല തല്ലിപ്പൊളിച്ച് മരുമകൾ, 62കാരന് ദാരുണാന്ത്യം