
ദില്ലി: ആറ് മാസത്തിനുള്ളിൽ പ്രധാനമന്ത്രിക്ക് വീടിന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറ് മാസത്തിനുള്ളിൽ തന്നെ അടിക്കുമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാൻ സൂര്യനമസ്കാരം ചെയ്ത് തന്‍റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പാർലമെന്‍റിൽ പറഞ്ഞു.
ബുധനാഴ്ച ദില്ലിയിലെ റാലിക്കിടെയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ നിശതമായി വിമർശിച്ചത്. പ്രധാനമന്ത്രി ഇപ്പോൾ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാൽ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തോഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു രാഹുലിന്റെ പ്രസംഗം.
അടികൊള്ളാൻ പാകത്തിന്‍റെ തന്‍റെ നടു ശക്തിപ്പെടുത്താനാവശ്യമായത്ര സൂര്യ നമസ്കാരങ്ങൾ ചെയ്യുമെന്നും കഴിഞ്ഞ 20 വർഷമായി പലതരത്തിലുള്ള നിങ്ങളുടെ അടി നേരിട്ട് തന്നെയാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും മോദി പറഞ്ഞു.
പ്രതിപക്ഷത്തിന്‍റെ തൊഴിലില്ലായ്മ മാത്രം താൻ പരിഹരിക്കില്ലെന്നും പ്രധാനമന്ത്രി പാർലമെൻ്റിൽ പറഞ്ഞു. മഹാത്മാ ഗാന്ധി കീ ജയ് വിളിച്ച് പ്രതിപക്ഷത്തിനോട് ഞങ്ങൾക്ക് ഗാന്ധിജി ജീവിതമാണെന്നും പ്രധാനമന്ത്രി മറുപടി നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam