പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം

Published : Dec 11, 2025, 10:46 PM IST
new labor code

Synopsis

പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം മൊത്ത ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമാകുമ്പോൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമെന്ന ആശങ്കകൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയം മറുപടി നൽകി.  

ദില്ലി: പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുമ്പോൾ, മൊത്ത ശമ്പളത്തിന്റെ 50 ശതമാനം അടിസ്ഥാന ശമ്പളമായി നിശ്ചയിക്കുന്നതോടെ കൈയിൽ കിട്ടുന്ന ശമ്പളം കുറയുമോ എന്ന ആശങ്കയിലായിരുന്നു പല ജീവനക്കാരും. എന്നാൽ, ഈ ആശങ്കകൾക്ക് മറുപടിയായി കേന്ദ്ര തൊഴിൽ മന്ത്രാലയം രംഗത്തെത്തി. പിഎഫിൽ അടയ്ക്കുന്ന തുക നിയമപരമായി നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന ശമ്പളം 15,000 രൂപ എന്ന പരിധിയെ അടിസ്ഥാനമാക്കിയാണ്. അതിന് മുകളിൽ വരുന്ന അടിസ്ഥാന ശമ്പളമുണ്ടെങ്കിലും, അതിന്റെ അടിസ്ഥാനത്തിൽ പിഎഫ് നൽകണമെന്നത് നിര്‍ബന്ധിത നിര്‍ദേശമായി പറയുന്നിന്നില്ല. ജീവനക്കാർക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ അതുകൊണ്ട് തന്നെ കുറവുണ്ടാവില്ലെന്ന് മന്ത്രാലയം ബുധനാഴ്ച വ്യക്തമാക്കി.

പിഎഫ് കിഴിവ് നിയമപരമായ വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, പുതിയ തൊഴിൽ കോഡുകൾ കൈയിൽ കിട്ടുന്ന ശമ്പളം കുറയ്ക്കില്ല. പിഎഫ്. കിഴിവുകൾ 15,000 രൂപ എന്ന വേതന പരിധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പരിധിക്കപ്പുറമുള്ള വിഹിതം നിർബന്ധമായി അടയ്ക്കേണ്ടതല്ല, മറിച്ച് കമ്പനികളുടെ സ്വമേധയാ തീരുമാനമാണ്, എന്ന് തൊഴിൽ മന്ത്രാലയം എക്സിലെ പോസ്റ്റിൽ അറിയിച്ചു.

കമ്പനിയുടെ മൊത്ത ശമ്പളത്തിൻ്റെ 50 ശതമാനം ബേസിക് പേ ആക്കിയാൽ, പുതുക്കിയ അടിസ്ഥാന ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ പോലും, പിഎഫ് വിഹിതം വർദ്ധിപ്പിക്കുന്നത് ഈ ജീവനക്കാർക്ക് നിർബന്ധമല്ല. അതുകൊണ്ടുതന്നെ പഴയ അടിസ്ഥാന ശമ്പളത്തിന്റേതിനേക്കാൾ കൂടുതൽ വിഹിതം പിഎഫ് ആയി അടയ്ക്കുന്ന സാഹചര്യം ഇല്ല. തൊഴിലുടമയും ജീവനക്കാരനും സമ്മതിക്കുകയാണെങ്കിൽ, 15,000 രൂപ പരിധിക്ക് മുകളിലുള്ള വേതനത്തിൽ സ്വമേധയാ വിഹിതം നൽകാം, പക്ഷേ നിയമപരമായി അത് നിർബന്ധമല്ല. ഇതിനർത്ഥം, പുതിയ തൊഴിൽ കോഡുകൾ പ്രകാരം പിഎഫ് വിഹിതം വർദ്ധിപ്പിക്കാനുള്ള അധികാരം ജീവനക്കാർക്കും തൊഴിലുടമകൾക്കും ഉണ്ടായിരിക്കുമെന്നാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടന്നത് ഊഷ്മളമായ സംഭാഷണം; ട്രംപിനെ ടെലിഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, 'ആ​ഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഒരുമിച്ച് പ്രവർത്തിക്കും'
'ഒരൊറ്റ അഭ്യർത്ഥനയേ ഉള്ളൂ അതിര്‍ത്തിയിലെ ബിഎസ്എഫ് പോസ്റ്റുകളിലേക്ക് ആരും പോകരുത്', എസ്ഐആറിനെതിരെ രൂക്ഷ പ്രതികരണവുമായി മമത