യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമോ?പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം, 'റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നത്'

Published : Jun 11, 2025, 08:13 PM ISTUpdated : Jun 11, 2025, 08:16 PM IST
Upi

Synopsis

യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

ദില്ലി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര സർക്കാർ. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധാരിപ്പിക്കുന്നതും ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞു. മൂവായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ഈടാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനോടാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. 

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ