
ചെന്നൈ: തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ച 75 കാരന്‍റെ സംസ്‍കാരം നടന്നത് മാനദണ്ഡങ്ങള്‍ ലംഘിച്ച്. 50 ല്‍ അധികം പേരാണ് സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിലാണ് സംസ്കാരം നടന്നത്. ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കും.
തമിഴ്‍നാട്ടില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് മരിച്ചത്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്നലെയും തമിഴ്‍നാട്ടില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയുമാണ് ഇന്നലെ മരിച്ചത്.
തേനിയില്‍ മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മകനും നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 19 നാണ് തിരിച്ചെത്തിയത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് സ്ത്രീക്ക് കൊവിഡ് പകര്‍ന്നത്. നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത മധുര സ്വദേശിയാണ് മധുര സ്വദേശിയാണ് ആദ്യം മരിച്ചയാള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam