ഭ‍ര്‍ത്താവിൻ്റെ ആദ്യ ഭാര്യയുമായി തർക്കം; ട്രെയിനിന് മുന്നിലേക്ക് ചാടി യുവതിയും പെൺമക്കളും, ദാരുണാന്ത്യം

Published : Feb 27, 2024, 07:48 PM ISTUpdated : Feb 27, 2024, 07:55 PM IST
ഭ‍ര്‍ത്താവിൻ്റെ ആദ്യ ഭാര്യയുമായി തർക്കം; ട്രെയിനിന് മുന്നിലേക്ക് ചാടി യുവതിയും പെൺമക്കളും, ദാരുണാന്ത്യം

Synopsis

സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. മൂവരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

ചെന്നൈ: കുടുംബ വഴക്കിനെ തുട‍ര്‍ന്ന് തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. 2 പെൺമക്കൾക്കൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടിയാണ് 35കാരിയായ യുവതിയും മക്കളും മരിച്ചത്. റാണിപ്പേടിലെ റെയിൽവേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. വെണ്ണില എന്ന യുവതിയും അഞ്ചും മൂന്നും വയസ്സുള്ള പെൺമക്കളുമാണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിൻ്റെ ആദ്യ ഭാര്യയുമായുള്ള തർക്കത്തിന് പിന്നാലെയാണ് സംഭവം. തര്‍ക്കം പതിവായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. മൂവരും സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

എംഎൽഎമാർ ചതിച്ചു, കർണാടകയിൽ ബിജെപിക്ക് തിരിച്ചടി; 3 സീറ്റിൽ കോൺഗ്രസിന് വിജയം, പ്രതികരിച്ച് ഡികെ ശിവകുമാർ

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി