
കാൺപൂർ: തന്നെ കടന്നുപിടിച്ച് പീഡിപ്പിക്കാനും ബലം പ്രയോഗിച്ച് ചുംബിക്കുകയും ചെയ്ത മുൻ കാമുകന്റെ നാക്ക് കടിച്ച് മുറിച്ച് യുവതി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് 35കാരനായ ചംപി എന്നയാളുടെ നാക്ക് മുൻകാമുകി കടിച്ച് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയും വിവാഹിതനായ ചംപിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. എന്നാൽ തന്‍റെ വിവാഹം നിശ്ചയിച്ചതോടെ യുവതി ചംപിയിൽ നിന്ന് അകന്നു. ഇത് യുവാവിനെ നിരാശനാക്കിയിരുന്നു.
കാമുകിയായ യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിൽ ചംപി അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ നിശ്ചയം കഴിഞ്ഞതോടെ യുവതി ഇയാളെ ഫോൺ വിളിക്കാനും കാണാനും തയ്യാറായില്ല. പക്ഷേ ചംമ്പി യുവതിയെ കാണാനും ഫോണിൽ ബന്ധപ്പെടാനും പലതവണ ശ്രമിച്ചിരുന്നു. എന്നാൽ യുവതി പ്രതികരിച്ചില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് കളിമണ്ണ് ശേഖരിക്കാനായി കുളത്തിന് സമീപത്തേയ്ക്ക് പോവുകയായിരുന്നു യുവതി. ഇവർ ഒറ്റക്കായിരുന്നു. ഈ സമയം പിന്തുടർന്നെത്തിയ ചംമ്പി കുളത്തിനടുത്തുവെച്ച് യുവതിയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ആദ്യം ഭയന്ന യുവതി ഇയാളെ തള്ളിമാറ്റി. പക്ഷേ യുവാവ് ഇവരെ കടന്ന് പിടിച്ച് ബലം പ്രയോഗിച്ച് ചംപി ചുംബിച്ചു. ഇതോടെയാണ് യുവതി മുൻ കാമുകന്റെ നാക്ക് കടിച്ചു മുറിച്ചത്. നാക്ക് മുറിഞ്ഞ് വേദന കൊണ്ട് പുളഞ്ഞ യുവാവ് ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് ഓടിവന്ന നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ചംപിയെ ആശുപത്രിയിലെത്തിച്ചത്. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയിൽ പീഡന ശ്രമത്തിന് ചംപിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam