കോണ്‍ഗ്രസിനുള്ളിൽ കടുത്ത നടപടി, 43 നേതാക്കൾക്കെതിരെ നടപടി; പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബിഹാറിൽ കാരണം കാണിക്കൽ നോട്ടീസ്

Published : Nov 19, 2025, 09:01 AM IST
Congress flag

Synopsis

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് 43 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിഹാർ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുകയാണ്.

പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ മന്ത്രിമാർ ഉൾപ്പെടെ 43 നേതാക്കൾക്ക് കോൺഗ്രസ് ചൊവ്വാഴ്ച കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾക്ക് വിരുദ്ധമായി പ്രസ്താവനകൾ നടത്തിയതിനാണ് നേതാക്കൾക്ക് അച്ചടക്ക സമിതി നോട്ടീസ് അയച്ചതെന്ന് കോൺഗ്രസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. മുൻ മന്ത്രി വീണ ഷാഹി, എഐസിസി അംഗം മധുരേന്ദ്ര കുമാർ സിംഗ്, സംസ്ഥാന കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി കൈസർ ഖാൻ, മുൻ എംഎൽഎ സുധീർ കുമാർ, മുൻ എംഎൽസി അജയ് കുമാർ സിംഗ് എന്നിവർ നോട്ടീസ് ലഭിച്ച 43 പേരിൽ ഉൾപ്പെടുന്നു.

എല്ലാ നേതാക്കളും നവംബർ 21 ഉച്ചയോടെ സമിതിക്ക് മുമ്പാകെ രേഖാമൂലമുള്ള വിശദീകരണം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ കപിൽ ദേവ് പ്രസാദ് യാദവ് പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ മറുപടി ലഭിച്ചില്ലെങ്കിൽ, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് വർഷത്തേക്ക് പുറത്താക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സമിതി നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്കവും ഐക്യവും പാർട്ടിക്ക് വളരെ പ്രധാനമാണെന്നും ഇതിന് കോട്ടം വരുത്തുന്ന ഏത് പ്രവൃത്തിയും ഗൗരവമായി കാണുമെന്നും സമിതി ചൂണ്ടിക്കാട്ടി.

ഒറ്റപ്പെട്ട് കോൺഗ്രസ്

അതേസമയം, ബിഹാർ തോൽവിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു. നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനെ നേതാവാക്കണം. ഇന്ത്യ സഖ്യത്തിന്‍റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിനാവില്ലെന്നും മുതിർന്ന നേതാവും ലഖ്‌നൗ സെൻട്രൽ എം എൽഎയുമായ രവിദാസ് മെഹ്റോത്ര പറഞ്ഞു. തൃണമൂൽ കോൺഗ്രസും നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?