വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം

Published : Jan 21, 2026, 08:54 AM IST
weight loss death

Synopsis

ജനുവരി 16നാണ് യൂട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി പ്രദേശത്തുള്ള മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയായിരുന്നു.

മധുര: ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) വാങ്ങികഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്നത്തെ തുടർന്ന് മരിച്ചത്. ജനുവരി 16നാണ് യൂട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി പ്രദേശത്തുള്ള മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടാവുകയായിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ വീട്ടുകാർ പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 16ന് വൈകിട്ടോടെ 19കാരിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഇതോടെ പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതോ ​ഗുജറാത്ത് മോഡൽ? 21 കോടി രൂപ ചെലവിൽ നിർമിച്ച കൂറ്റൻ ജലസംഭരണി വെള്ളം നിറച്ചപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു
ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു