ദോഹയിൽ നിന്ന് വന്ന യുവതി, രഹസ്യവിവരം കിട്ടി ലഗേജിൽ കണ്ടത് ഓറിയോ ബിസ്ക്കറ്റ്; ആകെ 6 പെട്ടി, പിടിച്ചത് കൊക്കെയ്ൻ

Published : Jul 15, 2025, 09:14 PM IST
cocaine oreo biscuit

Synopsis

മുംബൈ വിമാനത്താവളത്തിൽ 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി സ്ത്രീ യാത്രക്കാരി പിടിയിൽ. ദോഹയിൽ നിന്നെത്തിയ യുവതിയുടെ ബാഗിൽ നിന്ന് 6 കിലോയിലധികം കൊക്കെയ്ൻ കണ്ടെടുത്തു.

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വെച്ച് 62.6 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി സ്ത്രീ യാത്രക്കാരി പിടിയിലായതായി അധികൃതർ തിങ്കളാഴ്ച അറിയിച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) പറയുന്നതനുസരിച്ച് 300 കാപ്സ്യൂളുകളിലാക്കിയ മയക്കുമരുന്ന് ആറ് ഓറിയോ ബിസ്ക്കറ്റ് പെട്ടികളിലും മൂന്ന് ചോക്ലേറ്റ് പെട്ടികളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. ദോഹയിൽ നിന്നാണ് യുവതി വിമാനത്താവളത്തിലെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഈ സാധനങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ആറ് കിലോഗ്രാമിലധികം കൊക്കെയ്നാണ് യുവതി കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ഇവർ ഇന്ത്യൻ പൗരയാണെന്നും ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. നിയമവിരുദ്ധമായ വസ്തുക്കൾ യുവതി കടത്തുന്നുണ്ടെന്ന് രഹസ്യവിവര ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇവരുടെ ബാഗേജ് പരിശോധിക്കുകയും രണ്ട് പെട്ടികൾ കണ്ടെത്തുകയുമായിരുന്നു.

നിയമവിരുദ്ധമായ വിപണിയിൽ ഏകദേശം 62.6 കോടി രൂപ വിലമതിക്കുന്ന 6.261 കിലോഗ്രാം കൊക്കെയ്ൻ എൻഡിപിഎസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കണ്ടെടുക്കുകയും പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടാതെ, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ, ലഗേജിൽ 45 വന്യമൃഗങ്ങളെ കടത്താൻ ശ്രമിച്ച ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. തായ് എയർവേസ് വിമാനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് ഇയാൾ എത്തിയത്.

ഇയാളുടെ ബാഗുകൾ പരിശോധിച്ചപ്പോൾ റാക്കൂണുകൾ, കറുത്ത കുറുക്കൻമാർ, ഇഗ്വാനകൾ, ഹൈറാക്സുകൾ (ചെറിയ മുയലിനെപ്പോലെയുള്ള ജീവികൾ) തുടങ്ങിയ മൃഗങ്ങളെ അവയ്ക്കുള്ളിൽ കണ്ടെത്തി. നിർഭാഗ്യവശാൽ, ശ്വാസംമുട്ടലും മോശം സാഹചര്യങ്ങളും കാരണം നിരവധി മൃഗങ്ങൾ ഇതിനോടകം ചത്തുപോയിരുന്നു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മൃഗങ്ങളെ വന്യജീവി ക്ഷേമത്തിനായുള്ള റെസ്ക്യൂ ഇൻക് അസോസിയേഷനിലെ വിദഗ്ദ്ധർ ഏറ്റെടുത്തു. ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് മൃഗങ്ങളെ അവയുടെ മാതൃരാജ്യങ്ങളിലേക്ക് തിരികെ അയക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത
288ൽ 207 സീറ്റുകളും സ്വന്തമാക്കി ബിജെപി സഖ്യത്തിന്‍റെ തേരോട്ടം, എംവിഎക്ക് ലഭിച്ചത് വെറും 44 സീറ്റ്, ബിജെപി നിങ്ങളെ വിഴുങ്ങുമെന്ന് കോൺ​ഗ്രസ്