ഭിന്നശേഷിക്കാരായ രണ്ട് ആണ്‍മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി, മൂന്നുപേരും മരിച്ചു

Published : Mar 13, 2025, 07:34 PM ISTUpdated : Mar 13, 2025, 07:38 PM IST
ഭിന്നശേഷിക്കാരായ രണ്ട്  ആണ്‍മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ ചാടി, മൂന്നുപേരും മരിച്ചു

Synopsis

കുട്ടികളുടെ അസുഖം യുവതിയെ മാനസീകമായി തളര്‍ത്തിയിരുന്നതായി പൊലീസ് പറയുന്നു. 

പൂനെ: മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ യുവതി തന്‍റെ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പത് വയസുള്ള യുവതിയാണ് ഏഴും ഒന്നും വയസുള്ള തന്‍റെ രണ്ട് ആണ്‍മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. മരിച്ച രണ്ട് ആണ്‍മക്കളെ കൂടാതെ ഇവര്‍ക്ക് എട്ട് വയസ് പ്രായമുള്ള ഒരു മകള്‍ കൂടിയുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വാംഗി എന്ന ഗ്രാമത്തിലെ ഇവരുടെ കൃഷിയിടത്തിന് സമീപമുള്ള കിണറ്റില്‍ ചാടിയായിരുന്നു ആത്മഹത്യ.

ബുധനാഴ്ചയാണ് യുവതിയുടേയും ഒരു കുട്ടിയുടേയും മൃതശരീരം കണ്ടെത്തുന്നത്. മറ്റേ കുട്ടിയുടെ മൃതശരീരം വ്യാഴാച മരിച്ച നിലയില്‍ കിണറില്‍ കണ്ടെത്തി. രണ്ടുകുട്ടികളും ഭിന്നശേഷിക്കാരായിരുന്നു. കുട്ടികളുടെ അസുഖം യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇതുകാരണം ഉണ്ടായ വിഷാദാവസ്ഥയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More:അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; ആത്മഹത്യയെന്ന് സൂചന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി
വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ