തകഴി ലെവല്‍ ക്രോസിന് സമീപം ബൈക്കില്‍ എത്തിയ അമ്മയും മകളും ബൈക്കില്‍ നിന്നിറങ്ങി ആലപ്പുഴ-കൊല്ലം പാസഞ്ചറിന് മുന്നിലേക്ക്  ചാടുകയായിരുന്നു.

അമ്പലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയ (46), മകള്‍ കൃഷ്ണപ്രിയ (15) എന്നിവരാണ് ട്രെയിനിന് മുന്നില്‍ ചാടിയത്. ആത്മഹത്യയാണെന്നാണ് സൂചന. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. തകഴി ലെവല്‍ ക്രോസിന് സമീപത്തുനിന്നാണ് ഇരുവരും ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയത്.

പ്രിയ പഞ്ചായത്ത് ജീവനക്കാരിയാണ്. മകള്‍ കൃഷ്ണപ്രിയ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയില്‍ ജോലി ചെയ്യുകയാണ്. കുടുംബ പ്രശ്നമാണ് മരണ കാരണം എന്നാണ് നിഗമനം. തകഴി ലെവല്‍ ക്രോസിന് സമീപം ബൈക്കില്‍ എത്തിയ അമ്മയും മകളും ബൈക്കില്‍ നിന്നിറങ്ങി ആലപ്പുഴ-കൊല്ലം പാസഞ്ചറിന് മുന്നിലേക്ക് ചാടുകയായിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More:കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ആത്മഹത്യ; ഭാര്യയ്ക്കെതിരെ പരാതിയുമായി 46കാരന്റ സഹോദരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം