ഭർത്താവിന് സംശയരോ​ഗം; വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു 

Published : Aug 11, 2022, 09:08 PM ISTUpdated : Aug 11, 2022, 09:27 PM IST
ഭർത്താവിന് സംശയരോ​ഗം; വീഡിയോ കോളിനിടെ യുവതി ആത്മഹത്യ ചെയ്തു 

Synopsis

യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് വീഡിയോ കോളിലൂടെ ത‌ത്സമയം കണ്ടു. ഇയാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

നാഗർകോവിൽ: വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ  യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവതി കിടപ്പുമുറിയിൽ തൂങ്ങിമരിക്കുന്ന ദൃശ്യങ്ങൾ ഭർത്താവ് സെന്തിൽ വീഡിയോ കോളിലൂടെ ത‌ത്സമയം കണ്ടു. ഇയാളാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ വാതിൽതകർത്ത് മുറിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരിച്ചു. ‍ജ്ഞാനഭാ​ഗ്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ രം​ഗത്തെത്തി.

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രാദേശിക ഡിഎംകെ നേതാവ് അറസ്റ്റില്‍

ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവും കാരണമാണ് ജ്ഞാനഭാ​ഗ്യ ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാർ പറഞ്ഞു. കൊട്ടാരം പഞ്ചായത്ത് ഓഫിസിൽ താൽക്കാലികമായി ജോലി ചെയ്യുകയാണ് ജ്ഞാനഭാ​ഗ്യ. ജ്ഞാനഭാഗ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സെന്തിൽ ആരോപിച്ചിരുന്നതായും മറ്റു പുരുഷൻമാരോട് സംസാരിക്കുന്നതിൽ ഇയാൾ വഴക്കുണ്ടാക്കിയിരുന്നതായും പരാതിയിൽ പറയുന്നു. ഇടപഴകുന്നതിൽ സെന്തിൽ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും പതിവായി കലഹിച്ചിരുന്നു.  എട്ടുവർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് അവ​ഗണിച്ചാണ് ജ്ഞാനഭാ​ഗ്യ സെന്തിലിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. 

പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

കോഴിക്കോട് പതിനാറുകാരിയെ ലഹരിമരുന്ന് നൽകി തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പുറക്കാട്ടിരി സ്വദേശി അരുണിനെയാണ് സിറ്റി ക്രൈം സ്ക്വാഡ് പിടികൂടിയത്. പതിനാറുകാരിയെ കർണാടകയിലെ ചാന്നപ്പട്ടണത്തിനടുത്ത് വച്ചാണ് എലത്തൂർ പൊലീസ് മയക്കുമരുന്ന് മാഫിയയിൽ നിന്നും മോചിപ്പിച്ചത്. മുഖ്യപ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗൺ അസി. കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിൽ മറ്റുപ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.  വയനാട്ടിലെ രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തശേഷം ടൗൺ അസി. കമ്മീഷണർ പി. ബിജുരാജ് അറസ്റ്റ് ചെയ്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി