Asianet News MalayalamAsianet News Malayalam

കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രാദേശിക ഡിഎംകെ നേതാവ് അറസ്റ്റില്‍

തമിഴ്നാട് ട്രിച്ചിയിൽ പ്രാദേശിക ഡിഎംകെ നേതാവായ വെട്രിശെൽവൻ യുവാവിന് പിന്നാലെ കൊടുവാളുമായി ഓടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യം വൈറലായതോടെ പൊലീസ് വെട്രിശെൽവനെ അറസ്റ്റ് ചെയ്തു.

DMK local leader tries to attack people with machete after an argument
Author
First Published Aug 11, 2022, 8:37 PM IST

ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. തമിഴ്നാട് ട്രിച്ചിയിൽ പ്രാദേശിക ഡിഎംകെ നേതാവായ വെട്രിശെൽവൻ യുവാവിന് പിന്നാലെ കൊടുവാളുമായി ഓടുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ദൃശ്യം വൈറലായതോടെ പൊലീസ് വെട്രിശെൽവനെ അറസ്റ്റ് ചെയ്തു.

തമിഴ്നാട് ട്രിച്ചി ജില്ലയിലെ മച്ചനല്ലൂരിനടുത്തത്ത് തത്തമംലത്താണ് സംഭവം ഉണ്ടായത്. ഇവിടത്തെ ഡിഎംകെ കൗൺസിലർ നിത്യയുടെ ഭർത്താവാണ് പ്രാദേശിക നേതാവ് കൂടിയായ വെട്രിശെൽവൻ. ഈ നാട്ടുകാരൻ തന്നെയായ ഗുണശേഖരനിൽ നിന്ന് ഇയാൾ രണ്ടര ലക്ഷത്തിലേറെ രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിലേക്ക് എത്തിയത്. 

Also Read: മരുമകളെ കൊലപ്പെടുത്തി, വെട്ടിമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് അമ്മായിഅമ്മ

ഇന്ന് രാവിലെ വെട്രിശെൽവനും നിത്യയും തത്തമംഗലത്തെ കടയിൽ ഇരിക്കുമ്പോൾ ഗുണശേഖരൻ കൂട്ടുകാരുമായെത്തി കടം നൽകിയ പണം തിരികെ ചോദിച്ചു. തുടർന്ന് സംഘർഷമായി. അപമാനിതനായി വീട്ടിലേക്ക് മടങ്ങിയ വെട്രിശെൽവൻ ആയുധവുമായി അൽപ്പസമയത്തിനകം തിരികെയെത്തുകയായിരുന്നു. ഗുണശേഖരനേയും സംഘത്തേയും ഇയാൾ വെട്ടാൻ ഓടിക്കുന്നത് പുറത്ത് വന്ന ദൃശ്യത്തിൽ കാണാം. ഈ ദൃശ്യം സാമൂഹികമാധ്യമത്തിൽ പ്രചരിച്ചതോടെ തത്തമംഗലം പൊലീസ് വെട്രിസെൽവനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കവും വെട്രിസെൽവനും ഗുണശേഖരനും തമ്മിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Also Read: സ്വന്തം പിതാവായ വൈദികന് മുന്നില്‍ ഒടുവില്‍ ഷൈനോയുടെ കുറ്റസമ്മതം; എന്തിനായിരുന്നു മോഷണം? വെളിപ്പെടുത്തല്‍ 

പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും സുഹൃത്തും അറസ്റ്റില്‍

 

പാലക്കാട് രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരെ കേസ്. ഇരുവരെയും ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്പത്തൂരിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാർഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല. ഇതോടെ അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു.

സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്. എസ്‌ഐ വി ഹേമലത, അഡീഷണൽ എസ്‌ഐ ശ്യാം, എഎസ്ഐ സജിതകുമാരി, സീനിയർ സിപിഒ എം സുനിൽ, സിപിഒ രാജു എന്നിവരാണ് ഇരുവരെയും പിടികൂടിയത്. 

Follow Us:
Download App:
  • android
  • ios