ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി കാമുകിക്ക് നല്‍കി പൊലീസ് വേഷത്തില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Published : Jul 14, 2019, 09:30 PM IST
ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി കാമുകിക്ക് നല്‍കി  പൊലീസ് വേഷത്തില്‍ മോഷണം; രണ്ട് പേര്‍ അറസ്റ്റില്‍

Synopsis

പണം തട്ടിയെടുത്തതായി പരാതി കിട്ടി സംഭവം പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവതി പിടിയിലായത്. പിന്നാലെ യുവതിയെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. 

ഇന്‍ഡോര്‍: പൊലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് നിരവധിയാളുകളില്‍ നിന്ന് പണം തട്ടിയ യുവതിയേയും കാമുകനെയും പൊലീസ് പിടികൂടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥയായ തന്‍റെ ഭാര്യയുടെ യൂണിഫോം അടിച്ചുമാറ്റി യുവാവ് കാമുകിക്ക് നല്‍കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷം ധരിച്ച് യുവതി നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്..

പണം തട്ടിയെടുത്തതായി പരാതി കിട്ടി സംഭവം പൊലീസ് അന്വേഷിച്ചപ്പോഴാണ് യുവതി പിടിയിലായത്. പിന്നാലെ യുവതിയെ സഹായിച്ച കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടറായ ഭാര്യയുടെ യൂണിഫോം ഭര്‍ത്താവ് കാമുകിയ്ക്ക് നല്‍കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ പ്രതികളുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പൊട്ടിക്കരഞ്ഞ് ഈ അമ്മ'; 'എന്റെ മകൻ ജീവൻ നഷ്ടപ്പെട്ടു, എനിക്ക് ഇനി ആരുമില്ല, എല്ലാ മാതാപിതാക്കൾക്കും ഇതൊരു പാഠമാകണം'
അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി, ഭൂപേൻ ബോറ 22ന് ബിജെയിൽ ചേരും; ഹിമന്തയും ബോറയും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു