'രാത്രി ഏഴിന് ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കരുത്'; ഉത്തരവുമായി ‌യുപി സർക്കാർ

Published : May 29, 2022, 04:12 PM ISTUpdated : May 29, 2022, 04:20 PM IST
'രാത്രി ഏഴിന് ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കരുത്'; ഉത്തരവുമായി ‌യുപി സർക്കാർ

Synopsis

സ്ത്രീ തൊഴിലാളിയെ അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ, രാവിലെ 6 ന് മുമ്പും വൈകുന്നേരം ഏഴിന് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല.

ലക്‌നൗ: ജോലിസ്ഥലത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് രാത്രി ഏഴ് മണിക്ക് ശേഷമുള്ള ഷിഫ്റ്റിൽ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്.  ഉത്തർപ്രദേശ് സർക്കാർ ശനിയാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീ തൊഴിലാളിയെ അവരുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ, രാവിലെ 6 ന് മുമ്പും വൈകുന്നേരം ഏഴിന് ശേഷവും ജോലി ചെയ്യാൻ ബാധ്യസ്ഥരല്ല. മേൽപ്പറഞ്ഞ സമയങ്ങളിൽ ജോലി ചെയ്താൽ  സൗജന്യ ഗതാഗതവും ഭക്ഷണവും മതിയായ സുരക്ഷയും തൊഴിലുടമ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

ഉത്തരവ് പ്രകാരം, രാവിലെ ആറിന് മുമ്പും വൈകുന്നേരം ഏഴിന് ശേഷവും സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ മില്ലുകളിലും ഫാക്ടറികളിലും ഉത്തരവ് പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.  തൊഴിൽസ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടയാൻ സ്ത്രീ തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയ്ക്കായിരിക്കും.

ഫാക്ടറിയിൽ പരാതി പറയാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. 2013ൽ ഏർപ്പെടുത്തിയ ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം തട‌യൽ നിയമം കർശനമായി നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. 

ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര, 19 കാരൻ കാൽ വഴുതി വീണ് മരിച്ചു

 

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഫൂട്ബോർഡിൽ നിന്ന് അഭ്യാസം കാണിച്ച 19 കാരനായ കോളേജ് വിദ്യാർത്ഥി താഴെ വീണ് മരിച്ചു. ട്രെയിനിന്റെ ഫുട്‌ബോർഡിൽ നിന്ന് അഭ്യാസം കാണിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പ്രസിഡൻസി കോളജിലെ ബിഎ (ഇക്കണോമിക്‌സ്) വിദ്യാർഥിനി തിരുവലങ്ങാട് സ്വദേശി നീതി ദേവനാണ് മരിച്ചത്. ഉടൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടത്തിൽ ദക്ഷിണ റെയിൽവേ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ ഒരു ഓർമ്മപ്പെടുത്തലായി കാണാനും സ്റ്റണ്ട് അവതരിപ്പിക്കുന്നത് ഒഴിവാക്കാനും ഡിവിഷണൽ മാനേജർ യാത്രക്കാർക്ക് നിർദ്ദേശം നൽകി. അതിനിടെ, സുഹൃത്തുക്കളുമായി ചേർന്ന് അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന നീതി ദേവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫുട്ട് ബോർഡിലും ട്രയിൻ വിന്റോയുടെ കമ്പികളിലും നിന്നും തൂങ്ങിയും അഭ്യാസം കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന