ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര, 19 കാരൻ കാൽ വഴുതി വീണ് മരിച്ചു

Published : May 29, 2022, 03:57 PM ISTUpdated : May 29, 2022, 04:02 PM IST
ട്രെയിനിന്റെ ഫൂട്ട്ബോർഡിൽ നിന്ന് യാത്ര, 19 കാരൻ കാൽ വഴുതി വീണ് മരിച്ചു

Synopsis

ട്രെയിനിന്റെ ഫുട്‌ബോർഡിൽ നിന്ന് അഭ്യാസം കാണിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു...

ചെന്നൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഫൂട്ബോർഡിൽ നിന്ന് അഭ്യാസം കാണിച്ച 19 കാരനായ കോളേജ് വിദ്യാർത്ഥി താഴെ വീണ് മരിച്ചു. ട്രെയിനിന്റെ ഫുട്‌ബോർഡിൽ നിന്ന് അഭ്യാസം കാണിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പ്രസിഡൻസി കോളജിലെ ബിഎ (ഇക്കണോമിക്‌സ്) വിദ്യാർഥിനി തിരുവലങ്ങാട് സ്വദേശി നീതി ദേവനാണ് മരിച്ചത്. ഉടൻ തിരുവള്ളൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

അപകടത്തിൽ ദക്ഷിണ റെയിൽവേ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെ ഒരു ഓർമ്മപ്പെടുത്തലായി കാണാനും സ്റ്റണ്ട് അവതരിപ്പിക്കുന്നത് ഒഴിവാക്കാനും ഡിവിഷണൽ മാനേജർ യാത്രക്കാർക്ക് നിർദ്ദേശം നൽകി. അതിനിടെ, സുഹൃത്തുക്കളുമായി ചേർന്ന് അപകടകരമായ സ്റ്റണ്ടുകൾ നടത്തുന്ന നീതി ദേവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഫുട്ട് ബോർഡിലും ട്രയിൻ വിന്റോയുടെ കമ്പികളിലും നിന്നും തൂങ്ങിയും അഭ്യാസം കാണിക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 

Read Also: തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ കാൽ അറ്റുപോയി; അപകടത്തിൽ ദുരൂഹത

 

ഫറൂഖ് റെയില്‍വേ പാലത്തില്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചത് സെല്‍ഫി എടുക്കുന്നതിനിടെ

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന