ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ല, ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര

Published : Mar 25, 2025, 08:55 AM IST
ഏകനാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറയില്ല, ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെന്ന് കൊമേഡിയന്‍ കുനാല്‍ കമ്ര

Synopsis

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കാര്യം സര‍്ക്കാറും പോലീസും മറന്നുപോകുന്നുവെന്നും ഹിന്ദി സ്റ്റാന്‍റ് അപ് കൊമേഡിയന്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് പ്രതികരിച്ച് ഹിന്ദി സ്റ്റാന്‍റ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രെ.. ആവിഷ്കാരസ്വാതന്ത്രമാണ് വിനിയോഗിച്ചത്. അതിന് മാപ്പുപറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.പോലിസിനോടും കോടതിയോടും സഹകരിക്കും.തനിക്കെതിരെ കേസെടുത്ത പോലീസ് പരിപാടി അവതരിപ്പിച്ച കെട്ടിടം അടിച്ചുതകര്‍ത്തവര്‍ക്കെതിരെയും കേസടുക്കക്കണം.നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന കാര്യം സര‍്ക്കാറും പോലീസും മറന്നുപോകുന്നുവെന്നും താരം ഓര്‍മിപ്പിച്ചു.പൗരസ്വാതന്ത്രത്തില്‍ ഇന്ത്യ ഇപ്പോള്‍ 159 സ്ഥാനത്തെന്ന് ഓര്‍മ്മിപ്പിച്ച് അദ്ദേഹം വാര്‍ത്താകുറിപ്പ് പുറത്തിറക്കി

ഏക്നാഥ് ഷിൻഡെയെ ചതിയൻ എന്ന് വിളിച്ചെന്ന് ആരോപിച്ചാണ്  സ്റ്റാൻഡ് അപ് കൊമേഡിയൻ കുനാൽ കമ്രയ്ക്ക് എതിരെ പ്രതിഷേധം വ്യാപകമായത്. ശിവസേന പ്രവർത്തകർ കുനാലിൻ്റെ പരിപാടി ഷൂട്ട് ചെയ്ത മുംബൈയിലെ ഹോട്ടൽ  അടിച്ചുതകർത്തു. പരാമർശത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.ഇത്തരക്കാരെ പുറത്തിറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് ശിവസേന എം.പി നരേഷ് മസ്കെ മുന്നറിയിപ്പ് നൽകി. ശിവസേനയിലെ പിളർപ്പ് സൂചിപ്പിച്ച് ഷിൻഡെയെ 'ഗദ്ദാർ' എന്ന് പരാമർശിച്ച കുനാലിൻ്റെ ഷോയുടെ ഒരു ഭാഗം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.. സർക്കാർ അഭിപ്രായ സ്വാതന്ത്യ്രത്തിന് തുരങ്കം വയ്ക്കുന്നുവെന്ന് പ്രതിപക്ഷത്തെ ശിവസേന ഉദ്ധവ് വിഭാഗം കുറ്റപ്പെടുത്തി.

 

 

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'