യെദിയൂരപ്പക്ക് 79, പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യുമെന്ന് പ്രഖ്യാപനം

By Web TeamFirst Published Feb 27, 2022, 8:45 PM IST
Highlights

'അധികാരത്തിലില്ലെങ്കിലും, എന്റെ ജന്മദിനത്തില്‍ മൂവായിരത്തോളം ആളുകള്‍ എന്നെ അനുഗ്രഹിച്ചു, അവരുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു'.
 

ബെംഗളൂരു: 79ാം പിറന്നാള്‍ ആഘോഷിച്ച് കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവി ബി എസ് യെദിയൂരപ്പ (BJP leader Yediyurappa). 2023ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ നിയമസഭ ബജറ്റ് സമ്മേളനത്തിന് ശേഷം സംസ്ഥാനത്തുടനീളം പര്യടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ചയാണ് യെദിയൂരപ്പ് 79 വയസ്സ് തികഞ്ഞത്. ജനങ്ങളുടെ അനുഗ്രഹം തങ്ങള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തും. 'അധികാരത്തിലില്ലെങ്കിലും, എന്റെ ജന്മദിനത്തില്‍ മൂവായിരത്തോളം ആളുകള്‍ എന്നെ അനുഗ്രഹിച്ചു, അവരുടെ സ്‌നേഹത്തിനും വിശ്വാസത്തിനും ഞാന്‍ കടപ്പെട്ടിരിക്കുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം ഞാന്‍ സംസ്ഥാനത്തുടനീളം സഞ്ചരിക്കും. ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും- യെദിയൂരപ്പ പറഞ്ഞു. ആളുകള്‍ ബിജെപിക്കൊപ്പമാണെന്നും കോണ്‍ഗ്രസിന്റെ കാപട്യത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരണം എന്നത് ഞങ്ങളുടെ തീരുമാനമാണ്, അത് ജനങ്ങളുടെ ആഗ്രഹമാണ്. എല്ലാവരും സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പരിശ്രമിക്കും. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഉറപ്പുണ്ട്. അവര്‍ ഞങ്ങളെ അനുഗ്രഹിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 4 മുതല്‍ 30 വരെയാണ് ബജറ്റ് സമ്മേളനം. 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യമാണ് ഭരിച്ചത്. എന്നാല്‍, ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തി  2019 ജൂലൈയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ പതനം ഉറപ്പാക്കി ബിജെപി അധികാരത്തിലെത്തുകയും യെദിയൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ മാറ്റി ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കി. പ്രായാധിക്യമാണ് യെദിയൂരപ്പയെ മാറ്റാനുള്ള കാരണമായി ബിജെപി പറഞ്ഞത്.

വെള്ളിയാഴ്ചയും റമസാൻ ദിനവും എങ്കിലും ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി (Hijab Ban) ബന്ധപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka HC) വാദം പൂർത്തിയായി. ഹർജി കോടതി വിധി പറയാനായി മാറ്റി. പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹർജിയിൽ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്. 

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ്ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. 

വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരുന്നത്. ഇനിയൊരു ഇടക്കാല ഉത്തരവ് ഇല്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേൾക്കുന്നതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

അതിനിടെ ഹിജാബ് വിവാദങ്ങൾക്കിടെ ബെംഗ്ലൂരുവിൽ സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ടർബൻ മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി പരാതി. വസന്ത് നഗറിലെ മൗണ്ട് കാർമ്മൽ കോളേജിന് എതിരെയാണ് പരാതി. കോളേജിന്റെ പ്രധാനകവാടത്തിന് മുന്നിൽ അധ്യാപകർ തടഞ്ഞുവെന്നും ടർബൻ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടി പരാതിപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ക്ലാസ് ബഹിഷ്കരിച്ചു.എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളേജിന്റെ വിശദീകരണം.

click me!