
ലഖ്നൗ: ആഗ്ര നഗരത്തിന്‍റെ പേരുമാറ്റൊനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പേരിന്‍റെ ചരിത്രപരമായ വശങ്ങള്‍ പരിശോധിക്കാന്‍ അംബേദ്കര്‍ സര്‍വ്വകലാശാലയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം തലവന്‍ ഇതു സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്തിവരികയാണ്.
ആഗ്രയുടെ പേര് അഗ്രവന്‍ എന്നാക്കി മാറ്റാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നഗരത്തിന്‍റെ യഥാര്‍ത്ഥ പേര് അഗ്രവന്‍ എന്നാണെന്നാണ് ചില ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നതെന്നും സൂചനയുണ്ട്. നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അലഹബാദിന് പ്രയാഗ്‍രാജ് എന്നും മുഗുള്‍സരായ്ക്ക് ദീന്‍ദയാല്‍ ഉപാധ്യയ നഗര്‍ എന്നും പേര് മാറ്റിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam