
ശ്രീനഗർ: ജമ്മുകാശ്മീരില്‍ ബധേര്‍വയില്‍ കന്നുകാലികളുമായി പോയ യുവാവിനെ വെടിവെച്ചു കൊന്നു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നയീം ഷായ്ക്ക് വെടിയേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു. നയീം ഷായ്ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഗോസംരക്ഷകരാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. വാഹനങ്ങള്‍ക്ക് തീയിട്ടു. റോഡുപരോധിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശിയ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് ബധേര്‍വയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാടന്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കാശ്മീരിലെ ഉദംപൂർ ജില്ലയിൽ 2015 ൽ ട്രക്ക് ഡ്രൈവറെ പശുവിന്‍റെ പേരിൽ കൊലപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam