സ്കൂളിലെ ടോയ്ലറ്റിൽ ഒളിച്ചിരുന്നു, 7 വയസുകാരിയെ ബലാത്സംഗം ചെയ്ത് 35 വയസുകാരൻ; സംഭവം ജയ്പൂരിൽ

Published : Oct 13, 2025, 08:44 AM IST
pocso case

Synopsis

ജയ്പൂരിൽ സ്വകാര്യ സ്കൂളിലെ ടോയ്‌ലറ്റിൽ വെച്ച് ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 35-കാരൻ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സ്വകാര്യ സ്കൂളിൽ കയറി ടോയ്‌ലറ്റിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ജയ്പൂർ: സ്കൂളിൽ വെച്ച് ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് 35 വയസുകാരൻ. പ്രതി സ്വകാര്യ സ്കൂളിൽ കയറി ടോയ്‌ലറ്റിൽ ഒളിച്ചിരിക്കുകയായിരുന്നു. ടോയ്ലറ്റിൽ വച്ച് പെൺകുട്ടിയെ പിടിച്ചു വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അധ്യാപികയോടാണ് സംഭവം ആദ്യം കുട്ടി പറഞ്ഞതെന്നും പൊലീസ് പറഞ്ഞു. അധ്യാപികയാണ് സംഭവം പൊലീസിനെയും മാതാ പിതാക്കളെയും അറിയിച്ചത്. എന്നാൽ, സംഭവത്തിന് ശേഷം സ്കൂളിന്റെ മതിൽ ചാടി രക്ഷപ്പെടുന്ന ആളെ കണ്ട നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ (35) അറസ്റ്റ് ചെയ്തതായി ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചുവെന്നും അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

അതിനിടെ, ജയ്പൂരിൽ രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെൽവാഡ ടൗണിൽ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറ‌ഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെത്തുടർന്ന് പ്രീതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രീതിയെ വീട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള കോട്ടയിലെ ഒരു ഹോട്ടൽ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇഷ്ടം പോലെ ചെലവഴിക്കാൻ പതിനായിരം കോടി രൂപയുടെ ബാങ്ക് ബാലന്‍സ്, ചെലവ് കുറവ്; ആശങ്കയില്ലാതെ ബിജെപി അധ്യക്ഷ പദത്തിൽ നിതിൻ നബിന്‍
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ചു, 19കാരിക്ക് ദാരുണാന്ത്യം