
അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ആണ് വൈ എസ് ആർ സി പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. വൈ എസ് ആർ സി പി ദയനീയമായി പരാജയപ്പെടുമെന്നും കേവലം 51 സീറ്റിലേക്ക് ഒതുങ്ങുമെന്നും പ്രശാന്ത് കിഷോർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പിന്‍റെ തലേദിവസം വോട്ടർമാരെ സ്വാധീനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് പ്രശാന്ത് കിഷോർ നടത്തിയതെന്നാണ് വൈ എസ് ആർ സി പി പരാതിയിൽ പറയുന്നത്. അഭിമുഖം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്നും വൈ എസ് ആർ സി പി ചൂണ്ടികാട്ടിയിട്ടുണ്ട്. നിശ്ശബ്ദ പ്രചാരണ ദിവസം അഭിപ്രായ സർവെ പുറത്തുവിട്ടതിന് സമാനമാണ് ചാനൽ ഇന്‍റർവ്യു എന്നും പരാതിയിൽ പറയുന്നുണ്ട്. അഭിമുഖ നടത്തിയ മാധ്യമപ്രവർത്തകനെയും വൈ എസ് ആർ സി പി പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam