തൃണമൂൽ വിട്ട് എൻഡിഎയിൽ എത്തിയതോടെ യൂസഫ് പത്താന്റെ ഭൂമി തർക്കത്തിനും പരിഹാരം; പകുതി ഭൂമി സമ്മാനമായി നൽകാൻ ​ഗുജറാത്ത് സർക്കാർ

Published : Oct 20, 2026, 12:19 PM IST
yusuf pathan

Synopsis

വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള ഭൂമിയാണ് യൂസഫ് പത്താന് വിട്ടുനൽകാൻ ​ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. 25 സെന്റോളം വരുന്ന ഭൂമിയിൽ പകുതി സർക്കാരിന്റെ സമ്മാനമായാണ് നൽകുന്നത്. ബാക്കി ഭൂമിയ്ക്ക് യൂസഫ് പത്താനിൽനിന്ന് 10 കോടി രൂപയോളം ഈടാക്കാനും സർക്കാർ തീരുമാനിച്ചു.

അഹമ്മദാബാദ്: മുൻ ക്രിക്കറ്റ് താരവും ലോക്സഭ എംപിയുമായ യൂസഫ് പത്താന്റെ വർഷങ്ങൾ നീണ്ട ഭൂമി തർക്കത്തിൽ പരിഹാരം. വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള ഭൂമിയാണ് യൂസഫ് പത്താന് വിട്ടുനൽകാൻ ​ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്. 25 സെന്റോളം വരുന്ന ഭൂമിയിൽ പകുതി സർക്കാരിന്റെ സമ്മാനമായാണ് നൽകുന്നത്. ബാക്കി ഭൂമിയ്ക്ക് യൂസഫ് പത്താനിൽനിന്ന് 10 കോടി രൂപയോളം ഈടാക്കാനും സർക്കാർ തീരുമാനിച്ചു. അതേസമയം, തൃണമൂൽ നേതാവായിരുന്ന യൂസഫ് പത്താൻ, പാർട്ടിവിട്ട് എൻഡിഎയ്ക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് ​ഗുജറാത്ത് സർക്കാർ ഈ ഒത്തുതീർപ്പിൽ എത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയവിവാദങ്ങളും ഉയർന്നിട്ടുണ്ട്.

വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള 25 സെന്റ് ഭൂമിയിൽ 2012-ലാണ് യൂസഫ് പത്താൻ അവകാശമുന്നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുള്ള കുടുംബത്തിന്റെ സുരക്ഷാ ആശങ്കകൾ പരി​ഗണിച്ച് 99 വർഷത്തിന് ഭൂമി പാട്ടത്തിന് നൽകണമെന്നായിരുന്നു ആവശ്യം. പ്രാദേശിക ഭരണകൂടം സ്ഥലം കൈമാറാൻ ധാരണയിലെത്തിയെങ്കിലും സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോ​ഗസ്ഥർ ഈ നീക്കം തടഞ്ഞു. ഇതോടെ ഭൂമി തർക്കം നീണ്ടു. 2024-ൽ യൂസഫ് പത്താൻ വീണ്ടും തൃണമൂൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബിജെപി ഭരിക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ സർക്കാർ ഭൂമി കൈയേറിയെന്ന് ചൂണ്ടിക്കാണിച്ച് പത്താന് നോട്ടീസ് നൽ‍കി. ഇതിനെതിരേ യൂസഫ് പത്താൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, നിയമപരമായി അവകാശം ലഭിക്കാതെ ഭൂമിയിൽ നിർമാണപ്രവർത്തനങ്ങൾ നടത്തിയതിന് കോടതി ഹർജിക്കാരനെ വിമർശിച്ചു. കോടതിയിൽ കേസ് തുടർന്നാണ് വൻ തുക പിഴ ഒടുക്കേണ്ടിവരുമെന്ന് കരുതി പത്താൻ പിന്നീട് ഹർജികൾ പിൻവലിച്ചു. തുടർന്നാണ് ഭരണത്തലത്തിലുള്ള ഒത്തുതീർപ്പിന് ശ്രമങ്ങൾ ആരംഭിച്ചത്.

നിലവിൽ തർക്കത്തിലുള്ള ഭൂമിയുടെ പകുതിയോളം യൂസഫ് പത്താന് സമ്മാനമായി നൽകാനാണ് സർക്കാർ തീരുമാനം. ​ഗുജറാത്തിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രതലത്തിൽ തിളങ്ങിയ കായികതാരങ്ങൾക്കുള്ള ക്ഷേമപദ്ധതിയുടെ പേരിലാണ് ഭൂമി സമ്മാനമായി നൽകുന്നത്. ബാക്കി ഭൂമിയുടെ മൂല്യം കണക്കാക്കി പത്ത് കോടിയോളം രൂപ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, യൂസഫ് പത്താൻ തൃണമൂൽ വിട്ട് എൻഡിഎയുമായി സഹകരണം ആരംഭിച്ചതിന് പിന്നാലെയാണ് ഭൂമി തർക്കത്തിൽ ഈ ഒത്തുതീർപ്പുണ്ടായതെന്നാണ് ആരോപണം. പശ്ചിമബം​ഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് യൂസഫ് പത്താൻ ഉൾപ്പെടെയുള്ള 20 തൃണമൂൽ എംപിമാർ മമതാ ബാനർജിയോട് ഇടഞ്ഞ് പാർട്ടി വിട്ടത്. തുടർന്ന് വിമത എംപിമാരെല്ലാം എൻഡിഎയുടെ ഭാ​ഗമായ എൻസിപിഐ പാർട്ടിയിൽ ചേർന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിലെ വായുമലിനീകരണം കുറയ്ക്കാൻ 104 കോടിയുടെ പദ്ധതി; സ്വകാര്യ കമ്പനികളും സ്റ്റാർട്ടപ്പുകളും കൈകോർക്കുന്നു
ബാഗിൽ 155 ഗ്രാം പൊടി, മയക്കുമരുന്നല്ല! ബാഗേജ് പരിശോധന നടക്കവേ എസ്‌കലേറ്റർ വഴി പുറത്തേക്ക് ഓടിയ യുവാവ് പിടികൂടി