'മുറ്റത്ത് കാലുകുത്തിയാൽ പാമ്പ് കൊത്തുന്ന അവസ്ഥ', തെരച്ചിലിൽ കണ്ടെത്തിയത് 102 വിഷപ്പാമ്പുകൾ

Published : Feb 07, 2025, 02:37 PM ISTUpdated : Feb 07, 2025, 03:02 PM IST
'മുറ്റത്ത് കാലുകുത്തിയാൽ പാമ്പ് കൊത്തുന്ന അവസ്ഥ', തെരച്ചിലിൽ കണ്ടെത്തിയത് 102 വിഷപ്പാമ്പുകൾ

Synopsis

പിടികൂടിയ ശേഷം ഒരു പെൺ പാമ്പ് നിരവധി കുഞ്ഞുങ്ങൾക്ക് രക്ഷാപ്രവർത്തനത്തിനിടെ ജന്മം നൽകിയതും രക്ഷാപ്രവർത്തകരെ അമ്പരപ്പിച്ചു. ആറ് പാമ്പുകൾ എന്ന ധാരണയിൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പല പ്രായത്തിലുള്ള 102 കണ്ടതിന്റെ ഞെട്ടൽ വീട്ടുകാർക്കും മാറിയിട്ടില്ല

സിഡ്നി: വീട്ടുമുറ്റത്തേക്ക് ഇറങ്ങാനാവാത്ത സ്ഥിതി. രാപ്പകൽ ഇല്ലാതെ പാമ്പുകൾ വാതിലിൽ എത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടുപരിസരത്ത് നിന്ന് കണ്ടെത്തിയത് 102 പാമ്പുകളെ. കുട്ടികൾക്ക് പോലും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായതോടെയാണ് വീട്ടുടമ പാമ്പ് പിടുത്തക്കാരുടെ സഹായം തേടിയത്. സിഡ്നിയിലാണ് സംഭവം. ഡേവിഡ് സ്റ്റീൻ എന്നയാളുടെ സിഡ്നിയിലെ വീട്ടുപരിസരത്ത് നിന്നാണ് വലിയ രീതിയിൽ പാമ്പുകളെ കണ്ടെത്തിയത്. 

ഓസ്ട്രേലിയയുടെ കിഴക്കൻ മേഖലയിൽ സാധാരണമായി കണ്ടുവരുന്ന റെഡ്-ബെല്ലിഡ് ബ്ലാക്ക് പാമ്പുകളെയാണ് സിഡ്നിയിലെ വീട്ടിൽ നിന്ന് പിടികൂടിയത്. പൂർണ വളർച്ചയെത്തിയ 5 പാമ്പുകളും 97 നവജാത പാമ്പുകളും അടങ്ങുന്ന 102 പാമ്പുകളെയാണ് ഇവിടെ നിന്ന് പിടികൂടിയത്. റെപ്റ്റൈൽ റീലൊക്കേഷൻ സിഡ്നി എന്ന സ്ഥാപനത്തിൽ നിന്നുള്ള ജീവനക്കാരാണ് പാമ്പുകളെ പിടികൂടിയത്. പ്രസവിക്കുന്ന വിഷ പാമ്പുകളുടെ ഇനത്തിലാണ് ഇവ ഉൾപ്പെടുന്നത്. ഇതുവരെ കാണാത്ത രീതിയിലാണ് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതെന്നാണ് റെപ്റ്റൈൽ റീലൊക്കേഷൻ സിഡ്നി ജീവനക്കാർ വിശദമാക്കുന്നത്. 

പിടികൂടി ബാഗിലാക്കിയ ശേഷം ഒരു പെൺ പാമ്പ് നിരവധി കുഞ്ഞുങ്ങൾക്കും രക്ഷാപ്രവർത്തനത്തിനിടെ ജന്മം നൽകിയതും രക്ഷാപ്രവർത്തകരെ അമ്പരപ്പിച്ചിട്ടുണ്ട്. സിഡ്നിയിൽ നിന്ന് 33 കിലോമീറ്റർ അകലെയാണ് ഡേവിഡ് സ്റ്റീൻ താമസിച്ചിരുന്നത്. വ്യാഴാഴ്ചയാണ് പാമ്പുകളെ വീട്ടുപരിസരത്ത് നിന്ന് മാറ്റിയത്. ആറ് പാമ്പുകൾ എന്ന ധാരണയിൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ പല പ്രായത്തിലുള്ള 102 കണ്ടതിന്റെ അമ്പരപ്പിലാണ് വീട്ടുകാരുള്ളത്. പിടികൂടിയ പാമ്പുകളെ ദേശീയ പാർക്കിൽ തുറന്ന് വിടുമെന്ന് അധികൃതർ വിശദമാക്കിയിട്ടുള്ളത്. 

ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമം, പീഡനശ്രമം ചെറുത്ത ഗർഭിണിയെ ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ് അക്രമി

സാധാരണ ഗതിയിൽ കുറ്റിക്കാടുകളിലും വനമേഖലകളിലും ചതുപ്പുകളിലും നദീതീരത്തുമെല്ലാം സജീവമായി കാണുന്ന ഇവയെ ജനവാസ മേഖലയ്ക്ക് സമീപത്ത് അപൂർവ്വമായാണ് കണ്ടെത്താറ്. വെള്ളത്തിൽ ചെറുചെടികളിലും മറ്റും ചുറ്റിപ്പടർന്ന നിലയിലാണ് ഇവയെ കണ്ടെത്താറ്. തവളകൾ, മീനുകൾ, ചെറുജീവികളും, ചെറു സസ്തനികളുമാണ് ഇവയുടെ പ്രധാന ആഹാരം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം