ഫ്ലയർ ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ചു, റഷ്യയിലെ കഫേ കത്തിയമർന്നു; 15 പേർക്ക് ദാരുണാന്ത്യം

Published : Nov 05, 2022, 04:15 PM IST
ഫ്ലയർ ​ഗൺ ഉപയോ​ഗിച്ച് വെടിവെച്ചു, റഷ്യയിലെ കഫേ കത്തിയമർന്നു; 15 പേർക്ക് ദാരുണാന്ത്യം

Synopsis

തർക്കത്തിടയിൽ ആരോ ഫ്ലെയർ ​ഗൺ ഉപയോ​ഗിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

മോസ്കോ: റഷ്യൻ ന​ഗരമായ കൊസ്ട്രോമയിലെ കഫേയിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ​ദ​ിവസം പുലർച്ചെയാണ് അപകടമുണ്ടായത്. തർക്കത്തിടയിൽ ആരോ ഫ്ലെയർ ​ഗൺ ഉപയോ​ഗിച്ചതിനെ തുടർന്നാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം. 250ഓളം പേരെ അപകട സ്ഥലത്തുനിന്ന് ഒഴിപ്പിച്ചെന്ന് കൊസ്ട്രോമ ​ഗവർണർ സെർജി സിട്നികോവ് അറിയിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ​ഗുരുതരമാണ്. കഫേയുടെ മേൽക്കൂര പൂർണമായി തകർന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫ്ലയർ ​ഗൺ ഉപയോ​ഗിച്ചയാൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. മോസ്കോയിൽ നിന്ന് 340 കിലോ മീറ്റർ അകലെയുള്ള ന​ഗരമാണ് കൊസ്ട്രോമ. 2009ൽ പേമിൽ ഹോഴ്സ് നൈറ്റ് ക്ലബിലുണ്ടാ. തീപിടുത്തത്തിൽ 150ഓളം പേർ കൊല്ലപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വ‍ർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!