
ഏതൻസ്: കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കൂട്ടിയിടിച്ച് ഹെലികോപ്ടറുകൾ. ഗ്രീസിൽ വൻ അപകടം. രണ്ട് പേർ കൊല്ലപ്പെട്ടു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീസിലെ അഗ്നിശമന സേനാംഗവുമാണ് കൊല്ലപ്പെട്ടത്. ബ്രിട്ടനിൽ നിന്നുള്ള പൈലറ്റും ഗ്രീസിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗത്തിനും അപകടത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഏതൻസിൽ നിന്ന് 65 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം. ബെൽ ഹെലികോപ്ടറുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്ടറുകളുടേയും പ്രൊപ്പല്ലറുകൾ കുരുങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. പിന്നാലെ ഹെലികോപ്ടറുകൾ തീ പടർന്ന് നിലത്തേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഗ്രീസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. വലിയ രീതിയിൽ കാട്ടുതീ പടർന്നതോടെ പലയിടത്ത് നിന്നും ആളുകളെ വലിയ രീതിയിൽ ഒഴിപ്പിക്കേണ്ടി വന്നിരുന്നു. മക്ഡെർമോട്ട് ഏവിയേഷൻ എന്ന ഓസ്ട്രേലിയൻ കമ്പനിയിൽ നിന്ന് ലീസിനെടുത്ത രണ്ട് ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. അട്ടിക്കാ ബോയേട്ടിക്ക അതിർത്തിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗ്രീക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. അപകടത്തിന് പിന്നാലെ ഗ്രീസിൽ കാട്ടുതീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam