
മ്യൂണിക്: തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാല് പേർ കൊല്ലപ്പെട്ടു. പ്രാദേശിക ട്രെയിൻ പാളം തെറ്റിയുണ്ടായ സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യൂണിക്കിൽ നിന്ന് 158 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടമുണ്ടായത്. നൂറിലേറെ പേർ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.
നാല് പേർ കൊല്ലപ്പെട്ടതായും നിരവധിപ്പേർക്ക് പരിക്കേറ്റതായുമാണ് പൊലീസ് വക്താവ് അപകടത്തേക്കുറിച്ച് പ്രതികരിച്ചത്. ട്രെയിൻ പാളത്തിൽ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടമുണ്ടായത്. അന്വേഷണവുമായി സഹകരിക്കുമെന്നാണ് ജർമനിയിലെ പ്രധാന റെയിൽവേ ഓപ്പറേറ്റർ വിശദമാക്കുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് അപകടമുണ്ടായത്.
ഫയർ ഫോഴ്സും പൊലീസും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവത്തനം പുരോഗമിക്കുന്നത്. തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് 90 കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്. രണ്ട് ബോഗികളാണ് പൂർണമായി പാളത്തിൽ മറിഞ്ഞത്. എന്നാൽ അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണവും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam