ഹൂതി ആക്രമണം: സൗദിക്ക് സൈനികസഹായവുമായി പാകിസ്ഥാനും തുർക്കിയും; ഇരുരാജ്യങ്ങളും സൈന്യത്തെ അയക്കും

Published : Oct 06, 2026, 12:06 PM IST
turkey pakistan military aid for saudi arabia

Synopsis

ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കണമെന്ന് മക്ക പ്രതിരോധ കരാറിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ അത് എല്ലാരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ പറയുന്നു. ഇതനുസരിച്ചാണ് സൗദിക്ക് സഹായമായി തുർക്കിയും പാകിസ്ഥാനും തങ്ങളുടെ സൈന്യങ്ങളെ അയക്കുന്നത്.

റിയാദ്: സൗദി അറേബ്യക്കെതിരേ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കും. സൗദിക്കെതിരേ ​ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. തുർക്കിയും പാകിസ്ഥാനും സൗദിയും അടുത്തിടെ ഒപ്പുവെച്ച മക്ക സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിലാണ് സഖ്യരാഷ്ട്രങ്ങൾ തങ്ങളുടെ സൈന്യത്തെ സൗദിയിൽ വിന്യസിക്കുന്നത്.

ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കണമെന്ന് മക്ക പ്രതിരോധ കരാറിൽ വ്യവസ്ഥയുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തിന് നേരേ ആക്രമണമുണ്ടായാൽ അത് എല്ലാരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്നും കരാറിൽ പറയുന്നു. ഇതനുസരിച്ചാണ് സൗദിക്ക് സഹായമായി തുർക്കിയും പാകിസ്ഥാനും തങ്ങളുടെ സൈന്യങ്ങളെ അയക്കുന്നത്.

തിങ്കളാഴ്ച മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ റിയാദിൽ അടിയന്തരയോ​ഗം ചേർന്നിരുന്നു. സൗദിയിലെ പുണ്യന​ഗരങ്ങളടക്കം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങൾ യോ​ഗത്തിൽ ചർച്ചയായി. ഇതിനുപിന്നാലെയാണ് സൈന്യത്തെ അയക്കാനുള്ള തീരുമാനമുണ്ടായത്. സൗദിയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എതിരായ ആക്രമണത്തെ മൂന്ന് രാജ്യങ്ങളും സംയുക്ത പ്രസ്താവനയിലൂടെ അപലപിക്കുകയും ചെയ്തു. അതേസമയം, ഇരുരാജ്യങ്ങളുടെ സൈന്യങ്ങൾ സൗദിയിൽ ഏതുരീതിയിലാണ് ഇടപെടുകയെന്നോ എന്ത് പങ്കാണ് വഹിക്കുകയെന്നോ വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ വിമാനം വെടിവെച്ചിടാനായി ഇസ്രയേൽ സൈന്യം തയ്യാറെടുത്തു- റിപ്പോർട്ട്
കരിങ്കടലിലെ ആക്രമണം: കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരും സുരക്ഷിതരെന്ന് റൊമാനിയയിലെ ഇന്ത്യൻ എംബസി