
ന്യൂയോർക്ക്: ഇന്ത്യൻ യുവതി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായ തെലങ്കാന രംഗറെഡ്ഡി സ്വദേശി ശ്രീപതി ദീപ റെഡ്ഡിയാണ് ന്യൂജേഴ്സിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
ശ്രീപതി ഓടിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തെലങ്കാന സ്വദേശിയായ ശ്രീപതി ഭർത്താവ് രാമകൃഷ്ണ റെഡ്ഡിക്കൊപ്പം 2008 മുതൽ യുഎസിലാണ് താമസം. രണ്ടുപേരും സോഫ്റ്റ് വെയർ എൻജിനീയർമാരാണ്. ദമ്പതിമാർക്ക് രണ്ട് പെൺമക്കളുണ്ട്.
ഉടനെ നാട്ടിലേക്ക് വരാനിരിക്കെയാണ് ശ്രീപതിയുടെ വിയോഗമെന്ന് തെലങ്കാനയിലുള്ള ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. വരുംദിവസങ്ങളിൽ കുടുംബത്തോടൊപ്പം നാട്ടിൽ വരാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് അപകടത്തിൽ ശ്രീപതിയുടെ ജീവൻ നഷ്ടമായത്. യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യുമെന്നും ബന്ധുക്കൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam