ആദ്യം അപകട സാധ്യതകളെ കുറിച്ച് ആശങ്ക, പിന്നീട് ഓഡിയോ ബുക്ക്; മെലാനിയ ട്രംപിന്‍റെ മെലാനിയ-ദി എഐ പുറത്തിറങ്ങും

Published : May 23, 2025, 08:25 AM ISTUpdated : May 23, 2025, 08:28 AM IST
ആദ്യം അപകട സാധ്യതകളെ കുറിച്ച് ആശങ്ക, പിന്നീട് ഓഡിയോ ബുക്ക്; മെലാനിയ ട്രംപിന്‍റെ മെലാനിയ-ദി എഐ പുറത്തിറങ്ങും

Synopsis

എന്‍റെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെലാനിയ-ദി എഐ ഓഡിയോ ബുക്ക് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു എന്നാണ് മെലാനിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ സ്വന്തം ശബ്ദത്തില്‍ ഓഡിയോ ബുക്ക് പുറത്തിറക്കുമെന്ന് അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപ്. 55 കാരിയായ മെലാനിയ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഓഡിയോ ബുക്ക് പുറത്തിറക്കുന്നതിനെ സംബന്ധിച്ച് ലോകത്തെ അറിയിച്ചത്. 7 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ബുക്കിന് 25 ഡോളറായിരിക്കും വില. ഓര്‍മ്മക്കുറിപ്പിന്‍റെ രൂപത്തിലുള്ളതായിരിക്കും ഓഡിയോ ബുക്ക്. എഐ ഡീപ് സീക്കിന്‍റെ അപകട സാധ്യതകളെ കുറിച്ച് മെലാനിയ ഈ അടുത്ത് ആശങ്ക പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എഐയുടെ സഹായത്തോടെ ഇത്തരത്തില്‍ ഒരു നീക്കം.

എന്‍റെ ശബ്ദത്തില്‍ എഐ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെലാനിയ-ദി എഐ ഓഡിയോ ബുക്ക് നിങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു എന്നാണ് മെലാനിയ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മേല്‍നോട്ടത്തിലും നിര്‍ദേശത്തിലും നിര്‍മ്മിച്ചതാണ് ഓഡിയോ ബുക്കെന്നും ഈ വര്‍ഷം അവസാനത്തോടെ മറ്റ് ഭാഷകളിലും ഓഡിയോ ബുക്ക് ലഭ്യമാക്കുമെന്നും ഓഡീയോ ബുക്ക് പുറത്തിറക്കുന്ന വെബ്സൈറ്റ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'